നാദിര്‍ഷ പറഞ്ഞത് പലതും നുണ? വീണ്ടും ചോദ്യം ചെയ്യും

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകനും നടനും ആയ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും. നാദിര്‍ഷയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യ ഘട്ടത്തില്‍ മാരത്തോണ്‍ ചോദ്യം ചെയ്യലിന് വിധേയനായ ആളായിരുന്നു നാദിര്‍ഷ. എന്നാല്‍ പിന്നീട് നാദിര്‍ഷയെ മാപ്പ് സാക്ഷിയാക്കിയേക്കും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. കേസില്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും എന്ന ഘട്ടത്തിലാണ് ഇപ്പോള്‍ നാദിര്‍ഷയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. എന്നാല്‍ നാദിര്‍ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. നാദിര്‍ഷ ആദ്യം പറഞ്ഞതില്‍ പലതും കള്ളമാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. നാദിര്‍ഷയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആണ് അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തവണ 13 മണിക്കൂര്‍ ആണ് നാദിര്‍ഷയെ ചോദ്യം ചെയ്തത്. എന്നാല്‍ ഈ വാര്‍ത്തകള്‍ പുറത്ത് വരുന്നതിന് മുമ്പ് തന്നെ നാദിര്‍ഷ ആശുപത്രിയില്‍ ആണ് എന്ന വാര്‍ത്തയാണ് വന്നത്. അസിഡിറ്റി മൂലം ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് നാദിര്‍ഷ പറയുന്നത്. ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് വിവരം. നെഞ്ചുവേദനയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം നാദിര്‍ഷയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആദ്യത്തെ തവണ നാദിര്‍ഷയോയും ദിലീപിനേയും അപ്പുണ്ണിയേയും ഒരുമിച്ചായിരുന്നു ചോദ്യം ചെയ്തത്. അതിന് മുമ്പ് നാദിര്‍ഷയ്ക്ക് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യല്‍ നേരിടാന്‍ പരിശീലിനം നല്‍കിയിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ നാദിര്‍ഷ പറഞ്ഞത് പലതും കള്ളമാണോ എന്നാണ് പോലീസ് സംശയിക്കുന്നത്. ഈ സാഹചര്യത്തില്‍ ആണ് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യല്‍ അറസ്റ്റിന് വഴിവച്ചേക്കും എന്ന സൂചനയും പോലീസ് നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ആണോ ആശുപത്രിയില്‍ ചികിത്സ തേടിയത് എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. നാദിര്‍ഷ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രമുഖ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയതായും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top