ടാന്‍ട: ഈജിപ്ത്തില്‍ വീണ്ടും ഭീകരാക്രമണം. ടാന്‍ട നഗരത്തിലെ സെന്റ് ജോര്‍ജ് പളളിയില്‍ ബോംബ് സ്‌ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 119 പേര്‍ക്ക് പരിക്കേറ്റു.കുരുത്തോല പെരുന്നാള്‍ ആഘോഷത്തിനിടയ്ക്കാണ് സ്‌ഫോടനം. പളളിയിലെ ഒരു സീറ്റിനടിയില്‍ വച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
സ്‌ഫോടനം നടന്ന പളളിയില്‍ നിന്ന് കഴിഞ്ഞയാഴ്ച സുരക്ഷാ സൈനികര്‍ ബോംബ് കണ്ടെത്തി നിര്‍വീര്യമാക്കിയെന്ന് ഈജിപ്തിലെ ഒരു സ്വകാര്യപത്രം റിപ്പോര്‍ട്ട് ചെയ്തു. ടാന്‍ടയില്‍ പത്ത് ദിവസത്തിനുളളില്‍ രണ്ടാമത്തെ ഭീകരാക്രമണമാണിത്. മാര്‍ച്ച് 31 ന് ഇവിടെ പോലീസ് പരിശീലന കേന്ദ്രത്തിന് പുറത്ത് ബോബുപൊട്ടി 16 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ടാന്‍റയിലെ മാര്‍ ഗിര്‍ഗിസ് കോപ്റ്റിക് ചര്‍ച്ചിലാണ് ആദ്യം സ്ഫോടനം നടന്നത്. ബോംബ് പൊട്ടിത്തെറിച്ചതാണോ ചാവേറാക്രമണമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. 25 പേര്‍ മരിച്ചു. മണിക്കൂറുകള്‍ക്കം അലക്സാന്‍ഡ്രിയയിലെ മാന്‍ഷിയ ജില്ലയിലെ സെന്‍റ് മാര്‍ക്സ് ചര്‍ച്ചിലും ആക്രമണമുണ്ടായി.
ചാവേര്‍ പള്ളിക്കരികെ സ്ഫോടക വസ്തു നിക്ഷേപിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 11 പേര്‍ മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ കൂടുതലും പള്ളിക്കു പുറത്തുനിന്ന സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍റിപ്പോര്‍ട്ട് ചെയ്തു. ഇൗജിപ്തില്‍ കോപ്റ്റിക് ക്രൈസ്തവ വിഭാഗങ്ങള്‍ക്കു നേരെയുണ്ടാകുന്ന ഏറ്റവും പുതിയ ആക്രമണമാണിത്.അടുത്താഴ്ച ഇൗസ്റ്റര്‍ ആഘോഷം നടക്കാനിരിക്കുന്നതിനിടെയാണ് സംഭവം.മാത്രമല്ല, ഇൗമാസം 28ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇൗജിപ്ത് സന്ദര്‍ശിക്കുന്നുണ്ട്.
ആറുമാസത്തിനുളളില്‍ ഈജിപ്തില്‍ പളളിയിലുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഡിസംബറില്‍ കെയ്‌റോയിലെ സെന്റ് മേരീസ് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പളളിയില്‍ ബോംബ് സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
ഈജിപ്തിലെ സുന്നി ഇസ്ലാമിക് അഥോറിട്ടിയായ അല്‍-അസര്‍ ആക്രമണത്തെ അപലപിച്ചു.