കൊച്ചി :ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ കേസിൽ ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിളളി എം.എൽ.എയുടെ മുൻകൂർ ജാമ്യ ഹർജിയിൽ അഡിഷണൽ ജില്ലാ സെഷൻസ് കോടതി (ഏഴ്) ഇന്ന് വിധി പറയും. ജാമ്യം നിഷേധിച്ചാൽ എത്രയും വേഗം എം.എൽ.എയെ അറസ്റ്റു ചെയ്യാനാണ് പൊലീസ് നീക്കം. ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കും. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ കൂടി ചേർത്തതോടെ എൽദോസിന് മുൻകൂർ ജാമ്യത്തിന് സാദ്ധ്യതയില്ലെന്നാണ് നിയമ വിദഗ്ദ്ധരുടെ അഭിപ്രായം. വിധി എതിരായാൽ എൽദോസ് അന്വേഷണ സംഘത്തിന് മുമ്പാകെയോ കോടതിയിലോ കീഴടങ്ങാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
എൽദോസിന്റെ ബാങ്ക് അക്കൗണ്ടുൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച അന്വേഷണ സംഘം വേണ്ടിവന്നാൽ കോടതിയുടെ അനുമതിയോടെ അവ മരവിപ്പിക്കാനുള്ള നടപടികളിലേക്ക് കടന്നേക്കും. എം.എൽ.എയ്ക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയവരേയും കേസിൽ പ്രതിചേർക്കാൻ ആലോചിക്കുന്നു. ഇരയായ യുവതിയുമൊത്ത് അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് തെളിവെടുപ്പ് നടത്തിയേക്കും.
അതേസമയം, കുന്നപ്പിള്ളിയുടെ ജാമ്യഹർജിയിൽ വിധി പറയും മുൻപ് തന്റെ ഭാഗം കൂടി കേൾക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിച്ചു. യുവതിയുടെ ഭാഗം കേള്‍ക്കണമെന്ന വാദം കോടതി അംഗീകരിച്ചു. എല്‍ദോസിന്റെ ഫോണ്‍ പിടിച്ചെടുക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി പന്ത്രണ്ടാം ദിവസവും എല്‍ദോസ് കുന്നപ്പിള്ളി ഒള)ിവില്‍ തുടരുകയാണ്.
എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യഹര്‍ജിയില്‍ വഞ്ചിയൂര്‍ ജില്ലാ സെഷന്‍ കോടതി ഇന്ന് വൈകിട്ട് 3-ന് വിധി പറയും. രാവിലെ കേസ് പരിഗണിച്ച കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയും മുമ്പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന പരാതിക്കാരിയുടെ ആവശ്യം പരിഗണിച്ചു. ഒളിവില്‍ ഇരുന്നും പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തികയാണെന്നും യുവതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കോവളം സൂയിസൈഡ് പോയിന്റില്‍ വച്ച് തന്നെ കൊലപ്പെടുത്താന്‍ പ്രതി ശ്രമിച്ചന്നും യുവതിയെ കോടതിയെ അറിയിച്ചു.
യുവതിയുടെ ഭാഗം കേള്‍ക്കണമെന്ന ആവശ്യത്തെ പ്രതിഭാഗവും എതിര്‍ത്തില്ല. എല്‍ദോസ് കുന്നപ്പിള്ളയുടെ ഫോണുകള്‍ പിടിച്ചെടുക്കേണ്ടതുണ്ടെന്നും എംഎല്‍എ ചേദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന വാദമാണ് പ്രതിഭാഗം അഭിഭാഷകന്‍ കോടയില്‍ ഉന്നയിച്ചത്. അേതസമയം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി പന്ത്രണ്ടാം ദിവസവും എല്‍ദോസ് കുന്നപ്പിള്ളി ഒളിവില്‍. ജാമ്യം നിക്ഷേധിച്ചാല്‍ അറസ്റ്റിലേക്ക് ക്രൈംബ്രാഞ്ച് സംഘം നീങ്ങുമെന്നാണ് വിവരം.