കെ.സി.ജോസഫ് ഇരിക്കൂറിൽ മത്സരിക്കില്ല !സീറ്റിനായി കോൺഗ്രസിൽ അടി !

ഡി.പി.തിടനാട്

കണ്ണൂർ :അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിക്കൂറിൽ നിന്നും കെസി ജോസഫ് മത്സരിക്കില്ല.കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫ് വിടുന്നതോടെ ഒഴിവു വരുന്ന കാഞ്ഞിരപ്പള്ളിയിലോ ചങ്ങനാശ്ശേരിയിലോ  മത്സരിക്കാൻ ആയിരിക്കും ജോസഫിന്റെ നീക്കം.അതിനായുള്ള ചരടുവലികൾ സജീവമാണ്. ഇരിക്കുന്നുരിൽ ഇനി കാലുകുത്തിയാൽ വോട്ടർമാർ ചതിക്കും എന്ന തിരിച്ചറിവ് പ്രായാധിക്യത്തിലും മനസിലാക്കാനുള്ള കഴിവ് ഇപ്പോഴും ജോസഫിനും കൂട്ടർക്കും ഉണ്ട് .തൊട്ടു പിന്മാറുന്നതിലും നല്ലത് വിജയത്തോടെ മാറുന്നതാണ് എന്ന തിരിച്ചറിവിൽ ആണ് മണ്ഡല മാറ്റം മനസില്ലാമനസോടെ ജോസഫ് നടത്തുന്നത് .എന്നാൽ മണ്ഡലം ‘ഇ ‘ഗ്രുപ്പ് വിട്ടുകൊടുക്കാനും സാധ്യതയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയം കാരനാണ് കെ സി ജോസഫ് .82 മുതൽ ഇരിക്കൂറിനെ പ്രതിനിധീകരിക്കുന്നുണ്ട് എങ്കിലും ഇരിക്കൂറിൽ ഒരു മേൽവിലാസം പോലും ജോസഫിനില്ല കോട്ടയത്തുനിന്ന് വന്നുപോയിട്ടുള്ള രാഷ്ട്രീയ പ്രവർത്തനമാണ് ജോസഫിന്റേത് .കഴിഞ്ഞ 82 മുതൽ ഇതേ അവസ്ഥ തുടരുന്നു .കോട്ടയം ഡി.സി സി പ്രസിഡന്റ് ആയും സേവനം അനുഷ്ഠിച്ചിരുന്നു .മലയോര പ്രദേശമായ ഇരിക്കൂറിനെ 82 മുതൽ നിയമസഭയിൽ പ്രതിനിധീകരിക്കുന്നു എങ്കിലും വികസനം എത്തിനോക്കാത്ത മലയോരം എന്നാണു ഇപ്പോഴും ജോസഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറയുന്നത് . താനെന്ന എം എൽ എയുടെ കഴിവുകേടാണ് വികസനം ഇതുവരെ എത്താത്തെത്തുന്നു പച്ചക്ക് പറയുന്ന ഒരേ ഒരു ജനപ്രതിനിധി ഒരുപക്ഷെ ജോസഫ് മാത്രം ആയിരിക്കും .ഇനിയും ഇരിക്കൂറിലെ ജങ്ങളുടെ ക്ഷമയെ പരീക്ഷിക്കാതെ വിട്ടുപോകാൻ തന്നായാണ് ഈ തവണത്തെ തീരുമാനും എന്നും അടുപ്പക്കാർ തന്നെ പറയുന്നുണ്ട് .

ചങ്ങനാശ്ശേരി ഉറച്ച യുഡിഎഫ് മണ്ഡലം ആണ് . 1,63,825 വോട്ടര്‍മാര്‍ വിധിയെഴുതുന്ന മണ്ഡലമാണ് . പതിവായി 80 ശതമാനത്തോളം പോളിങ് നടക്കും. സംസ്ഥാനത്തെ പ്രസിദ്ധമായ മൂന്നു കോളേജുകളും ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള സാക്ഷര മണ്ഡലം. വോട്ടര്‍മാരില്‍ 85,000 പേര്‍ സ്ത്രീകള്‍. 87,000 പുരുഷന്‍മാര്‍. 1980 മുതല്‍ ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ എം.എല്‍.എ.യാണ് ചെന്നിക്കര ഫ്രാന്‍സിസ് തോമസ് എന്ന സി.എഫ്.തോമസ്. 1980, 1982, 1987, 1991, 1996, 2001, 2006, 2011 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥിയായി തുടര്‍ച്ചയായി ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ചു.ജോസഫ് ഇരിക്കൂർ വിടുകയാണെങ്കിൽ കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ആയിരിക്കും കൂടുതൽ താല്പര്യം എടുക്കുക എന്നാണു സൂചന

2011 ലെ തിരഞ്ഞെടുപ്പോടെ ഇല്ലാതായ വാഴൂർ മണ്ഡലത്തിന്റെ സിംഹഭാഗവും ഉൾപ്പെടുത്തി പുനർനിർണയിച്ചാണ് നിലവിലെ കാഞ്ഞിരപ്പള്ളി മണ്ഡലം രൂപവത്ക്കരിച്ചത്. കാഞ്ഞിരപ്പള്ളി, ചിറക്കടവ്, മണിമല, വെള്ളാവൂർ, നെടുംകുന്നം, കറുകച്ചാൽ, കങ്ങഴ, വാഴൂർ, പള്ളിക്കത്തോട് പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് നിലവിലെ കാഞ്ഞിരപ്പള്ളി മണ്ഡലം. നേരത്തെ ഉൾപ്പെട്ടിരുന്ന വാകത്താനം പഞ്ചായത്ത് പോയി പകരം കാഞ്ഞിരപ്പള്ളി, മണിമല, പള്ളിക്കത്തോട് പഞ്ചായത്തുകൾ മണ്ഡലത്തിൽ ഉൾപ്പെട്ടു.ഉമ്മൻ ചാണ്ടിയുടെ ചാവേറിന് പറ്റിയ മണ്ഡലം ആണുതാനും .ജാതീയ വോട്ടുകൾ ഗതിവിഗതികൾ നിർണയിക്കുന്ന കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ക്രിസ്ത്യാനി ആയ ജോസഫിന്റെ നീക്കം പിഴക്കാനും സാധ്യതയുണ്ട് .

അതേസമയം ജോസഫ് മാറിയാൽ സീറ്റിനായി രണ്ട് ഡസൻ ആളുകളാണ് ഇരിക്കൂറിൽ സീറ്റിനായി അടിക്കുന്നത് .മലബാറിൽ നിലവിലെ ‘എ ‘ഗ്രുപ്പ് ആയ ഉമ്മൻ ചാണ്ടി ഗ്രുപ്പിന്റെ ഏക ഉറച്ച സീറ്റാണ് ഇരിക്കൂർ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ ആയ ജോസഫ് കയ്യടക്കിവെച്ച കേരളത്തിലെ ഏറ്റവും ഉറച്ച സീറ്റ് വിട്ടുകൊടുക്കാൻ ഏതായാലും ഉമ്മൻ ചാണ്ടി ഗ്രുപ്പ് തയ്യാറാകില്ല .മണ്ഡലത്തിലെ തന്നെ ക്രിസ്ത്യാനി ആയ ആൾക്കാണ് സീറ്റ് എങ്കിൽ ഇപ്പോഴത്തെ കെപിസിസി ജനറൽ സെക്രട്ടറി ആയ സോണി സെബാസത്യൻ ആയിരിക്കും എ’ ഗ്രുപ്പിന്റെ സ്ഥാനാർത്ഥി.ഗ്രുപ്പ് സമവാക്യത്തിൽ ‘എ ‘ഗ്രുപ്പിന്റെ കുത്തക സീറ്റ് വിട്ടുകൊടുക്കാൻ അവർ ഒരിക്കലും തയ്യാറാവുകയില്ല എന്നുതന്നെയാണ് കിട്ടുന്ന വിവരം .

കെ.സി.വേണുഗോപാൽ സംഘടനാ ചുമതലയുള്ള എ ഐ സി.സി.സെക്രട്ടറി ആയതിനാൽ സീറ്റ് വേണുഗോപാലിന്റെ ഗ്രുപ്പിനായി നേടി എടുക്കും എന്നും പ്രചാരണം ഉണ്ട് .എന്നാൽ ഗ്രുപ്പ് സമവാക്യത്തിൽ എ ഗ്രുപ്പിന്റെ സീറ്റ് ഏറ്റെടുക്കാൻ വേണുവും കൂട്ട് നിൽക്കില്ല എന്നാണു സൂചന .സജീവ് ജോസഫ് സീറ്റിനായി വാദിച്ചാലും കിട്ടില്ല എന്നാണ് കോൺഗ്രസുകാർ തന്നെ പറയുന്നത് .ദേശീയ കോൺഗ്രസിൽ വേണുഗോപാലിന്റെ സ്ഥാനം ഇപ്പോൾ കയ്യാലപ്പുറത്തെ തേങ്ങാ പോലെയാണ് .ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ രാഷ്ട്രീയപരമായി ഒരു പ്രസന്റേഷനോ ഒരു പ്രസംഗത്തിനോ യാതൊരു കഴിവും ഇല്ലായിരുന്നു എങ്കിലും രാഷ്ട്രീയ ഭാഗ്യത്തിൽ കയറിപ്പറ്റിയ സ്ഥാനം ഉടൻ തെറിക്കും എന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷർ വിലയിരുത്തത്തുന്നത് .

കേരളത്തിൽ ഭരണം കിട്ടും എന്ന ചിന്തയിൽ കെ സുധാകരനും മുരളിയും അടൂർ പ്രകാശ് തുടങ്ങിയവർ മത്സര രംഗത്ത് എത്തും എന്നും സൂചനയുണ്ട് .അങ്ങനെ വരുമ്പോൾ കണ്ണൂരിൽ സുധാകാരൻ മത്സരിക്കാൻ എത്തും .സുധാകരനല്ലാതെ ആർക്കും കണ്ണൂർ പിടിച്ചെടുക്കാൻ ആവില്ല എന്ന പ്രചാരണം ഉണ്ട് .ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി വിജയ സാധ്യതയില്ലാത്ത സ്ഥാനാർഥി ആണെന്ന് പരക്കെ ആക്ഷേപം ഉണ്ട് അതിനാൽ കണ്ണൂർ പിടിക്കാൻ സുധാകരൻ തന്നെ ഇറങ്ങാൻ സാധ്യതയുണ്ട് .അങ്ങനെ വരുമ്പോൾ ഇരിക്കൂർ സീറ്റ് വിവാദത്തിൽ എ ‘ഗ്രുപ്പുമായി ഒരു ക്ലാഷിനായി സുധാകരൻ നിൽക്കില്ല.അവിടെ എ’ഗ്രുപ്പ് പറയുന്ന ആൾ എത്തും എന്ന് സാരം !

അതേസമയം ഇരിക്കൂറും പേരാവൂരും വെച്ചുമാറാനും നീക്കം നടക്കുന്നുണ്ട് . അങ്ങനെ ഇരിക്കൂറും പേരാവൂരും വെച്ചുമാറുകയാണെകിൽ ഇരിക്കൂർ സീറ്റിൽ കണ്ണുള്ള സണ്ണി ജോസഫ് ഇരിക്കൂറിലേക്ക് വരികയും പകരം പേരാവൂർ സീറ്റ് എ ‘ഗ്രുപ്പിനും കൊടുക്കും .അപ്പോൾ ചന്ദ്രൻ തില്ലങ്കേരിക്കായിരിക്കും പേരാവൂർ സീറ്റിൽ മത്സരിക്കുക . അങ്ങനെ വരുമ്പോൾ രണ്ട് തവണ വെച്ചുനീട്ടി പറ്റിച്ച സജീവ് ജോസഫിന് ഇത്തവണയും ഇരിക്കൂറിൽ സീറ്റ് കിട്ടാൻ സാധ്യത വിരളമാണ് .

സജീവ് ജോസഫ് വേണുഗോപാലിന്റെ വിശ്വസ്തൻ എന്ന ലേബൽ ഉണ്ടെങ്കിലും ജാതി ചിന്തയിൽ സജീവിനെ പിന്തുണക്കില്ല എന്നാണു ജില്ലയിലെ കോൺഗ്രസുകാർ പറയുന്നത് .ജാതി ചിന്ത ഉള്ളതിനാൽ തന്നെയാണ് സജീവ് മാറോളിയും വി എ നാരായ ണനും വേണുവിന്റെ ഗുഡ് ലിസ്റ്റിൽ മുന്നിൽ നിൽക്കുന്നതെന്നും കോൺഗ്രസുകാർ അടക്കം പറയുന്നുണ്ട് .എന്തായാലും ഇരിക്കൂറിൽ ‘വരത്തൻ എന്ന് വിളിച്ച് കളിയാക്കുന്ന ജോസഫ് പോകുമ്പോൾ നാട്ടുകാരായവർ വീണ്ടും അടി തുടങ്ങും .പണ്ട് 82 ൽ വർക്കിയും പെരുമ്പുഴയും സീറ്റിനായി പിടിവലികൂടിയപ്പോൾ കെസി ജോസഫ് എത്തിയപ്പോൾ വീണ്ടും ‘ഇ ഗ്രുപ്പ്കാരനായ വി എസ് ജോയിയോ മറ്റോ വന്നു കൂടായ്ക ഇല്ല .

അതേസമയം മുന്നണി മാറിയാലും കേരള കോൺഗ്രസ്(എം)ലെ ഏക ഹിന്ദു എം.എൽ.എ ആയ ഡോ.എൻ.ജയരാജായിരിക്കും വീണ്ടും കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാർത്ഥി . നാലാം തവണയും അദ്ദേഹം തന്നെ ജനവിധിതേടുമെന്നാണ് കരുതുന്നത്.ഇരിക്കൂറിൽ സി.പി.ഐ മാറി കേരള കോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർഥി വരാനും സാധ്യതയുണ്ട് .എങ്കിൽ മണ്ഡലത്തിലെ തന്നെ ജോസ് കെ മാണി വിഭാഗത്തിനെ കണ്ടെത്തുക ശ്രമകരം ആയിരിക്കും.മാണിവിഭാഗത്തിലെ കുറ്റിയാനിമറ്റം ഏതുഗ്രപ്പിൽ ആയിരിക്കും എന്നും നോക്കിക്കാണേണ്ടതതാണ് .

ഉമ്മൻ ചാണ്ടിയുടെ ചാവേറായി കാഞ്ഞിരപ്പള്ളിയിൽ എത്തിയാലും ജോസഫിന് ആ മണ്ഡലം അത്ര എളുപ്പം ആയി വിജയിക്കാൻ ആവില്ല . 1957ൽ കേരള കോൺഗ്രസ് രൂപവൽക്കരണത്തിന് കാരണഭൂതനായ പി.ടി.ചാക്കോയാണ് കോൺഗ്രസ് ടിക്കറ്റിൽ വാഴൂർ മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തുന്നത്. വിമോചന സമരത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ തന്നെ വേലപ്പൻ വിജയിച്ചു. 1965ലെ തിരഞ്ഞെടുപ്പ് മുതലാണ് പ്രൊഫ.കെ.നാരായണകുറുപ്പ് മത്സരരംഗത്ത് എത്തുന്നത്. കേരള കോൺഗ്രസ് സ്‌റ്റേറ്റ് കമ്മിറ്റി സ്ഥാനാർത്ഥിയായാണ് 77 വരെ അദ്ദേഹം മത്സരിച്ചിരുന്നത്.

ആറുതവണ അദ്ദേഹം ഇവിടെ നിന്നും വിജയിച്ചു. 1980ലെ തിരഞ്ഞെടുപ്പിൽ കേരളകോൺഗ്രസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് നാരായണക്കുറുപ്പ് സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി. ഇതോടെ മൽസര രംഗത്തുവന്ന കേരള കോൺഗ്രസിലെ എം.കെ.ജോസഫ് വിജയിച്ചു. എന്നാൽ, പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും ഇപ്പോഴത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് വിജയിച്ചത്.

യു.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന സീറ്റ് തിരികെ പിടിക്കാനായി 1992 ൽ നാരായണക്കുറുപ്പിനെ വീണ്ടും രംഗത്തെത്തിച്ചു. കേരള കോൺഗ്രസ് (എം) ടിക്കറ്റിൽ മത്സരിച്ച നാരായണക്കുറുപ്പ് കാനം രാജേന്ദ്രനെ 2,550 വോട്ടുകൾക്ക് പരാജയപ്പെടുത്തി. തുടർന്ന് 2001 വരെ നാരായണക്കുറുപ്പാണ് വിജയിച്ചിരുന്നത്.

നാരായണക്കുറുപ്പിന്റെ മകനും വാഴൂർ കോളേജ് അധ്യാപകനും ജില്ലാപഞ്ചാത്തംഗവുമായിരുന്ന ഡോ.എൻ.ജയരാജ് 2006 മുതൽ മണ്ഡലത്തെ പ്രതിനിധാനം ചെയ്തു. 2011ൽ മണ്ഡലം പുനർ നിർണയിച്ചപ്പോഴും 12,206 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സി.പി.ഐയിലെ സുരേഷ്.ടി.നായരെ ഡോ.എൻ. ജയരാജ് പരാജയപ്പെടുത്തിയത് .

 

Top