സാംസ്‌കാരിക മന്ത്രിക്ക് സംസ്‌കാരം പോര,മന്ത്രി കെസി ജോസഫിനെതിരായി ക്രിമിനല്‍ കോടതിയലക്ഷ്യ കേസ്,ജഡ്ജിയെ അവഹേളിച്ച മന്ത്രി 16ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി.

കൊച്ചി:കോടതി അലക്ഷ്യനടപടിയില്‍ മന്ത്രി കെസി ജോസഫിനെതിരെ ഹൈക്കോടതി കേസെടുത്തു.ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ ചായക്കോപ്പയില്‍ നിന്ന് ഓരിയിടുന്ന കുറുക്കന്‍ എന്ന് വിളിച്ചതാണ് കേസിനാധാരം.നേമം എംഎല്‍എ വി ശിവന്‍കുട്ടി നല്‍കിയ പരാതിയിലാണ് മന്ത്രിക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യകേസ് എടുത്തിരിക്കുന്നത്.ഫെബ്രുവരി 16ന് മന്ത്രി നേരിട്ട് കോടതിയില്‍ ഹാജരാകണം.പരാതി സംബന്ധിച്ച് എജിയോട് ഹൈക്കോടതി നിലപാടറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ധേഹം അതിന് തയ്യാറായിരുന്നില്ല.ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കെസി ജോസഫിനെതിരെ ഹൈക്കോടതി കോടത്യലക്ഷ്യ നടപടി തുടങ്ങിയത്.മന്ത്രിയുടേത് ജുഡീഷ്യറിയെ അപമാനിക്കുന്ന നടപടിയാണെന്ന് പരാതിക്കാരനായ വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടിയിരുന്നു.മുഖ്യമന്ത്രിക്കു സര്‍ക്കാരിനും എതിരായി പരാമര്‍ശം നടത്തിയ ഹൈക്കോടതി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരായാണ് ചായക്കോപ്പയില്‍ ഓരിയിടുന്ന കുറുക്കന്‍ എന്ന വിവാദ പരാമര്‍ശം കെസി നടത്തിയത്.ഇത് അന്ന് തന്നെ വലിയ വാര്‍ത്തയായെങ്കിലും കെസി ജോസഫ് പരാമര്‍ശം പിന്‍വലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ മന്ത്രി തയ്യാറായിരുന്നില്ല.വിഷയത്തില്‍ സര്‍ക്കാരും കൃത്യമായ മൗനമാണ് തുടര്‍ന്ന് വന്നത്.
2015 ജൂലൈ 15നാണ് ഫേയ്‌സ്ബുക്കില്‍ അലക്‌സാണ്ടര്‍ തോമസിനെതിരെ പരാമര്‍ശം നടത്തിയത്.അറ്റോര്‍ണ്ണി ജനറലിനെതിരെ വിമര്‍ശനമുന്നയിക്കാന്‍ മുഖ്യമന്ത്രിക്ക് എന്ത് അധികാരം എന്ന അലക്‌സാണ്ടര്‍ തോമസിന്റെ പരാമര്‍ശമാണ് കെസിയെ ചൊടിപ്പിച്ചത്.ചായക്കോപ്പയില്‍ വീണ കുറുക്കന്‍ രാജാവായി ഓരിയിട്ടാല്‍ എന്ന് തുടങ്ങുന്ന ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ നിരവധി പരാമര്‍ശങ്ങള്‍ മന്ത്രി ജഡ്ജിക്കെതിരെ നടത്തിയിരുന്നു.ഇതാണ് കേസിന് ആധാരമായ സംഭവം.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് ജഡ്ജിക്കെതിരായും ചില ഒളിയമ്പുകള്‍ കെസി നടത്തിയിരുന്നു.

Top