
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹര്ദാസിനെതിരെ അശ്ലീല പരാമര്‍ശം ഉന്നയിച്ചുവെന്ന വാദത്തെ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിയരാഘവന്. തന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് വിജയരാഘവന് പറഞ്ഞു. കോണ്‍ഗ്രസും ലീഗും തോല്‍ക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ വേദപ്പിക്കാന് താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പൊതു രംഗത്ത് കൂടുതല്‍ സ്ത്രീകള്‍ വരണമെന്ന പക്ഷക്കാരനാണ് താനെന്നും വിജയരാഘവന് പറഞ്ഞു. അതുകൊണ്ട് തന്നെ ഏതെങ്കിലും പ്രത്യേക വനിതയെ ഉദ്ദേശിച്ചല്ല പരാമര്‍ശം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ്ത്തിന് അപ്പുറത്തേയ്ക്ക് വക്യക്തപരമായി രമ്യയ്ക്കെതിരെയോ കുഞ്ഞാലിക്കുട്ടിയ്ക്കെതിരേയോ ഒരു പരാമര്‍ശവും ഉന്നയിച്ചിട്ടില്ലെന്നും വിജയരാഘവന് പറഞ്ഞു. അതേസമയം തന്റെ വാക്കുകള്‍ അവരെ വിമിപ്പിച്ചിട്ടുണ്ടെങ്കില് തനിക്കതില്‍ ഖേദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.