അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അല്‍പ്പസമയത്തിനകം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ പോരാട്ടമായാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ കാണുന്നത്. ഇന്ന് വൈകീട്ടോടെ എക്‌സിറ്റ് പോള്‍ ഫലങ്ങളും അറിയാം. മിസോറാം, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. അഞ്ച് സംസ്ഥാനങ്ങളും ആര്‍ക്കൊപ്പമാകും എന്ന കൃത്യമായ സൂചനകള്‍ എക്‌സിറ്റ് പോള്‍ സര്‍വേകള്‍ നല്‍കുമെന്നാണ് സൂചന.
മിസോറാം

കോണ്‍ഗ്രസും പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ടും 40 സീറ്റുകളിലും ബിജെപി 39 സീറ്റുകളിലും മത്സരിക്കുന്നു. ഇഞ്ചോടിഞ്ച് മത്സരമാണ് മിസോറാമില്‍ ഇരു പാര്‍ട്ടികളും കാഴ്ചവെച്ചത്.എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ആര്‍ക്കൊപ്പമാണെങ്കിലും 2019 ല്‍ രാജ്യം ആര്‍ക്കൊപ്പം എന്നതിന്റെ വ്യക്തമായ ചിത്രം ഇത് നല്‍കുമെന്നാണ് പ്രതീക്ഷ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഛത്തീസ്ഗഢ്
കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ പ്രതീക്ഷ വെക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഢ്. അജിത് ജോഗിയുടെ ഛത്തീസ്ഗഡ് ജനതാ കോണ്‍ഗ്രസ് നിര്‍ണായക ശക്തിയാകുമെന്നും പ്രവചനങ്ങളുണ്ട്.
തെലങ്കാന

വര്‍ഷങ്ങളായി നിലനിന്ന ആധിപത്യം തകര്‍ക്കാന്‍ മഹാകുട്ടാമി സഖ്യം തെലങ്കാനയില്‍ രൂപം കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാകുട്ടാമി ടിആര്‍എസിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

മധ്യപ്രദേശ്

140 സീറ്റുകളുമായി മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണ് പിസിസി അധ്യക്ഷന്‍ കമല്‍നാഥ് പറയുന്നത്. എക്‌സിറ്റ് പോളുകള്‍ നടത്തിയ ഏജന്‍സിയില്‍ നിന്നാണ് തനിക്ക് ഇക്കാര്യം അറിയാനായത് എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

Top