പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തര്‍ക്കമില്ലെന്ന് പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ കുമ്മനം രാജശേഖരന്. ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായി. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ആശയക്കുഴമില്ലെന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നോ നാളയോ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വോട്ടെടുപ്പ് മൂന്നാം ഘട്ടത്തിലാണ്. അതിനാല്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതില്‍ ഒരു ദിവസമോ രണ്ട് ദിവസമോ വരുന്ന കാലതാമസം വലിയ പ്രശ്നമല്ല.
പ്രഖ്യാപനം മാത്രമേ ഇനി ബാക്കിയുള്ളുവെന്നും മറിച്ചുള്ളത് കുപ്രചാരണങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിനു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഇല്ല. രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ മാത്രമേ അവര്‍ മത്സരരംഗത്തുള്ളു. എന്നാല്‍ ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും മത്സരിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പല ഘട്ടങ്ങളിലായിരിക്കും. നിലവില്‍ സംസ്ഥാനത്ത് ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. എന്നാല്‍ എല്‍ഡിഎഫ്-യുഡിഎഫ് തമ്മിലുള്ള ധാരണ എത്രത്തോളം ആഴത്തിലുള്ളതെന്ന് മനസിലാകേണ്ടതുണ്ട്. നമ്മുടെ മുഖ്യമന്ത്രിയും രാഹുല്‍ ഗാന്ധിയുമായി കൈകോര്‍ത്തിരുന്നു.
രണ്ട് പേരുടെയും ലക്ഷ്യം ബിജെപിയെ തോല്‍പ്പിക്കുകയാണ്. എന്നാല്‍ തങ്ങളുടെ ലക്ഷ്യം ജയിക്കുകയാണെന്നും കുമ്മനം പറഞ്ഞു. വട്ടിയൂര്‍കാവില്‍ സിപിഐഎം വോട്ടു മറിച്ചിരുന്നു. അതുകൊണ്ടാണ് സിപിഎം മൂന്നാം സ്ഥാനത്തേക്ക് പോയത്. രാഷ്ട്രീയ കച്ചവടത്തിനാണ് യുഡിഎഫും എല്‍ഡിഎഫും ശ്രമിക്കുന്നത്. വടകരയില്‍ മുരളീധരന് തോറ്റുപോകുമെന്നും ഉത്തരത്തില്‍ ഇരിക്കുന്നത് പിടിക്കാനാണ് എംഎല്‍എമാര്‍ മത്സരിക്കുന്നതെന്നും കുമ്മനം രാജശേഖരന് കുറ്റപ്പെടുത്തി.