ഉമ്മൻ ചാണ്ടിയെ ചെയർമാനാക്കി 10 അംഗ സമിതി രൂപീകരിച്ചു.എം എം ഹസൻ ഇല്ല.

കൊച്ചി: കോൺഗ്രസ് ഉമ്മൻ ചാണ്ടിയെ ചെയർമാനാക്കി 10 അംഗ സമിതി രൂപീകരിച്ചു.കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, മുൻ കെപിസിസി പ്രസിഡന്റുമാർ, വർക്കിങ് പ്രസിഡന്റുമാർ എന്നിവരുടെ സമിതിയിൽ നിന്നും യുഡിഎഫ് കൺവീനർ എം.എം. ഹസനെ ഒഴിവാക്കി. കെപിസിസിയിൽ ഇടക്കാല പ്രസിഡന്റായിരുന്ന ഹസനെ പരിഗണിക്കേണ്ടെന്നു തീരുമാനം.

അംഗങ്ങൾ: രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എംപി, താരിഖ് അൻവർ, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി , കെ. സുധാകരൻ എംപി , കെപിസിസി മുൻ പ്രസിഡന്റുമാരായ കെ. മുരളീധരൻ എംപി, വി.എം.സുധീരൻ എന്നിവരും ശശി തരൂർ എംപിയുമാണ് സമിതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സ്വാഭാവികമായും യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുക. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ചെന്നിത്തലയുടെ നേതൃത്വം ചോദ്യം ചെയ്യുന്നതായിരുന്നു. ഉമ്മന്‍ ചാണ്ടിക്കായുള്ള മുറവിളി ശക്തമാകാനും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കാരണമായി. ഇക്കാര്യം ശരിവച്ചാണ് ഹൈക്കമാന്റ് തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ അധ്യക്ഷനായി ഉമ്മന്‍ ചാണ്ടിയെ നിയോഗിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോൺഗ്രസ് ഉമ്മൻ ചാണ്ടിയെ ചെയർമാനാക്കി 10 അംഗ സമിതി രൂപീകരിച്ചു.കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, മുൻ കെപിസിസി പ്രസിഡന്റുമാർ, വർക്കിങ് പ്രസിഡന്റുമാർ എന്നിവരുടെ സമിതിയിൽ നിന്നും യുഡിഎഫ് കൺവീനർ എം.എം. ഹസനെ ഒഴിവാക്കി. കെപിസിസിയിൽ ഇടക്കാല പ്രസിഡന്റായിരുന്ന ഹസനെ പരിഗണിക്കേണ്ടെന്നു തീരുമാനം.

അംഗങ്ങൾ: രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എംപി, താരിഖ് അൻവർ, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി , കെ. സുധാകരൻ എംപി , കെപിസിസി മുൻ പ്രസിഡന്റുമാരായ കെ. മുരളീധരൻ എംപി, വി.എം.സുധീരൻ എന്നിവരും ശശി തരൂർ എംപിയുമാണ് സമിതി. മുഖ്യമന്ത്രി ആര് എന്ന ചോദ്യം മാറ്റിവെക്കുകയാണ് കോണ്‍ഗ്രസ്. ആദ്യം ജയം. പിന്നീട് മുഖ്യമന്ത്രി എന്നതാണ് ഇപ്പോള്‍ സ്വീരിക്കുന്ന നിലപാട്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍, കെ മുരളീധരന്‍, കെ സുധാകരന്‍, കെസി വേണുഗോപാല്‍ തുടങ്ങി എല്ലാ മികച്ച നേതാക്കളെയും മുന്നില്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.

Top