കോട്ടയം:മാവോയിസ്റ്റ് വേട്ടയില്‍ പിണറായി വിജയനെ വിമര്‍ശിച്ച് വി ടി ബല്‍റാം എംഎല്‍എ, അതേ സമയം ഇതില്‍ പ്രതികരിച്ച് സിപിഎം സൈബര്‍ സഖാക്കളു രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ബല്‍റാം അനുകൂലികളും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ പോര്.
മുഖ്യമന്ത്രി പിണറായി വിജയനെ ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോംഗ് ഉന്നിന്റെ ചിത്രമാക്കി പ്രതികരിച്ചതാണ് വിവാദമായത്. എന്തിനാണ് ഇത്തരം കൊലപാതകങ്ങള്‍ എന്നും ബല്‍റാം ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനൊപ്പം പീപ്പിള്‍ ഓഡിറ്റ് ഓണ്‍ പിണറായി ഗവണ്‍മെന്റ് എന്ന പേരില്‍ ഹാഷ് ടാഗും ഇട്ടിട്ടുണ്ട്.
പോസ്റ്റ് വൈറല്‍ ആയതോടെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ബല്‍റാമിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. ഷക്കീലയുടെ ചിത്രത്തില്‍ ബലറാമിന്റെ തലവെട്ടി വച്ചാണ് പിണറായി അനുഭാവികള്‍ ബല്‍റാമിനോട് പകരം ചോദിച്ചത്. കമന്റായി അസഭ്യവാക്കുകള്‍കൊണ്ടും വാദപ്രതിവാതങ്ങള്‍ കൊണ്ടും നിറഞ്ഞിരിക്കുകയാണ്. ടൈം ലൈന്‍ ഫോട്ടോയായി പിണറായി വിജയനെ കിങ് ജോംഗുമായി ചിത്രീകരിക്കുന്ന പടമാണ് ഇട്ടിട്ടുള്ളത് ഇതിനൊപ്പം ടൈം ലൈനില്‍ വിശദീകരണവുമുണ്ട്
ബല്‍റാമിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചുവടെ
അധികാരത്തിലിരിക്കുന്ന ഭരണാധികാരികള്‍ കാലാകാലങ്ങളില്‍ വിമര്‍ശന വിധേയരായിട്ടുണ്ട്.
പണ്ട് അതൊരുപക്ഷേ പ്രധാന പത്രങ്ങളിലെ കാര്‍ട്ടൂണുകളിലൂടെയും കാരിക്കേച്ചറുകളിലൂടെയുമാവാം. അവയില്‍ രൂപപ്പകര്‍ച്ചകളും പ്രതീകങ്ങളും
താരതമ്യങ്ങളുമൊക്കെ സ്വാഭാവികമാണ്. പണ്ട് നേരിട്ടുള്ള വരകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇന്നതില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളും ഉപയോഗിക്കപ്പെടുന്നുണ്ടാവാം. ആ മാറ്റമേയുള്ളൂ.
രാഷ്ട്രീയ വിമര്‍ശനം രാഷ്ട്രീയ വിമര്‍ശനം മാത്രമാണ്. അതിനിടവരുത്തുന്ന കാരണങ്ങളാണ് പരിഹരിക്കപ്പെടേണ്ടത്. രണ്ട് മനുഷ്യരെ, ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ, ഭരണകൂടം നേരിട്ട് ചുട്ടെരിച്ചിട്ട് മൂന്ന് ദിവസമായിട്ടും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന സംസ്ഥാന ഭരണാധികാരി തുടരുന്ന മൗനമാണ് കൊറിയന്‍ ഏകാധിപതിയോടുള്ള താരതമ്യം അനിവാര്യമാക്കിത്തീര്‍ക്കുന്നത്.
അതില്‍ കോപാകുലരാവുന്നവര്‍ക്കും തെറിയഭിഷേകം നടത്തുന്നവര്‍ക്കും ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നവര്‍ക്കും ഇത്രക്ക് വേണ്ടിയിരുന്നില്ല എന്ന് ഉപദേശിക്കുന്നവര്‍ക്കും നല്ല നമസ്‌ക്കാരം. അപ്പോഴും ചോദ്യം ചോദ്യമായിത്തന്നെ നിലനില്‍ക്കുന്നു:
ഈ പോസ്റ്റിന് താഴെ ബല്‍റാമിനെ ട്രോളുന്ന ചിത്രങ്ങളാണ് കമന്റായി എത്തിയത്. ഷക്കീല, കിങ് കോങ്ങ് ഇങ്ങനെ പലരൂപങ്ങളുമായും ബല്‍റാമിനെ താരതമ്യം ചെയ്തു. ഇതോടെ ബല്‍റാമിനെ പിന്തുണച്ച് കോണ്‍ഗ്രസുകാരും സജീവമായി.