ഹാമിർപൂർ :ജാതിവിവേചനത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ സര്‍സംഘചാലകിന്റെ ആഹ്വാനം.ജാതിവിവേചനത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ സര്‍സംഘചാലകിന്റെ ആഹ്വാനം.ആര്‍ .എസ് .എസ് നേതാവ് ഡോ. മോഹന്‍ ഭാഗവത് ആണ് ഈ ആവശ്യം ഉന്നയിച്ചത്. ജാതിവിവേചനമില്ലാത്ത സമദര്‍ശിയായ ഒരു സമൂഹത്തിന് മാത്രമേ അഭിമാനിക്കത്തക്കതും ശക്തവുമായ ഒരു രാഷ്ട്രത്തെ കെട്ടിപ്പടുക്കാനാവൂ എന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ഗ്രാമങ്ങളുടെ സമഗ്ര വികസനം ഭാരതത്തിന്‍റെ സാമ്പത്തിക പുരോഗതിക്ക് നിർണായകമാണെന്നും ഡോ. മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. ഹിമാചൽ പ്രദേശിലെ ഹാമിർപൂരിൽ ആർ.എസ്.എസ്. പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.