കസ്റ്റഡിയിലായ ആര്‍എഎസ്എസ് പ്രവര്‍ത്തകനെ ക്രൂരമായി പീഡിപ്പിച്ച് കള്ളമൊഴി രേഖപ്പെടുത്തി; എന്‍ഡിഎഫ് പ്രവര്‍ത്തകനെ കൊന്നത് കാരായിമാര്‍ തന്നെ..?

കൊച്ചി: എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ വധിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് മൊഴിമാറ്റാന്‍ ക്രൂരമായ പോലീസ് മര്‍ദ്ദനം നടന്നെന്ന് വെളിപ്പെടുത്തല്‍. സിപിഎം നേതാക്കളായ കാരായി സഹോദരന്‍മാര്‍ പ്രതിചേര്‍ക്കപ്പെട്ട കേസില്‍ ആര്‍എസ്എസുകാരനാണ് പ്രതിയെന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ തങ്ങളെ ക്രൂരമായ മൂന്നാംമുറ നടത്തി കള്ളമൊഴി വീഡിയോയില്‍ പകര്‍ത്തുകയായിരുന്നെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പൊലീസ് മൂന്നാംമുറ ഉപയോഗിച്ച് പറയിപ്പിച്ചതാണെന്ന് ജയിലിലുള്ള ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുഭീഷ് ജയിലിലെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരോട് പറഞ്ഞു. ഈ മാസം പതിനേഴിന് രാത്രി കസ്റ്റഡിയിലെടുത്ത് നേരെ കൊണ്ടുപോയത് അഴീക്കല്‍ ഭാഗത്തെ ഏതോ പൊലീസ് സ്റ്റേഷനിലേക്കാണ്. അവിടെ കൊണ്ടുപോയ തന്നെ തലകീഴായി കെട്ടിത്തൂക്കി മുഖത്ത് നിരന്തരമായി ഉപ്പുവെള്ളമൊഴിച്ചു. കണ്ണൂര്‍ ഡിവൈ. എസ്. പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ മൂന്നാം മുറ പ്രയോഗത്തോടെ അബോധാവസ്ഥയിലായ തനിക്ക് പിറ്റെദിവസമാണ് ബോധം വീണത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് പൊലീസ് ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധന നടത്തിയതിനു ശേഷം തലശ്ശേരി ഭാഗത്തെ ഏതോ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി ഇന്നലെ വൈകിട്ടോടെ സുഭീഷിനെ കാണാനെത്തിയ ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ നേതാക്കളോട് ഇയാള്‍ പറഞ്ഞു.വെള്ളിയാഴ്ച തലശ്ശേരിയില്‍ വച്ച് ഡിവൈ.എസ്പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്തിലായിരുന്നു മൂന്നാംമുറ. ഇവിടെ വച്ച് കാല്‍ ഇരുവശത്തേക്കും അകത്തിവച്ച് കാലിന്റെ മുകളില്‍ പ്രിന്‍സ് അബ്രഹാം സ്റ്റൂള് വച്ച് അമര്‍ത്തി. ഭക്ഷണം തരാതെ ഒന്നരദിവസത്തോളം പീഡിപ്പിച്ചു. ദാഹിച്ച് വെള്ളം ചോദിച്ചപ്പോള്‍ ഉപ്പുവെള്ളം നല്‍കി. കാലിനടിയില്‍ ഇരുമ്പുദണ്ഡ് വച്ചും ലാത്തിവച്ചും പൊലീസുകാര്‍ മാറിമാറി മര്‍ദ്ദിച്ചു. അബോധാവസ്ഥയില്‍ ഉറങ്ങിപ്പോയപ്പോള്‍ കണ്ണില്‍ ശക്തമായി വെളിച്ചമടിച്ച് മണിക്കൂറുകളോളം കാഴ്ചയില്ലാത്ത അവസ്ഥയിലാക്കി. വെള്ളിയാഴ്ച രാത്രി ഉറങ്ങാന്‍ അനുവദിക്കാതെ, ഇടവിട്ട് ദേഹത്ത് വെള്ളം ഒഴിച്ചു. ദീര്‍ഘനേരം ബോധം കെട്ടതോടെ ശനിയാഴ്ച ഉച്ചയോടെയാണ് മര്‍ദ്ദനത്തിനും പീഡനങ്ങള്‍ക്കും അല്‍പം ശമനം വന്നതെന്നും സുഭീഷ് പറഞ്ഞു

ശനിയാഴ്ച വൈകിട്ടോടെയാണ് അജ്ഞാതകേന്ദ്രത്തില്‍ വച്ച് മൊഴി ചിത്രീകരിച്ചത്. എഴുതി തയ്യാറാക്കിയ നോട്ട് ബുക്ക് തറയില്‍ വച്ചിരുന്നു. അതിലെ വാക്കുകള്‍ ക്യാമറയ്ക്ക് മുന്നില്‍ വായിച്ചില്ലെങ്കില്‍ നിന്റെ വീട്ടുകാരെപ്പോലും വെറുതെ വിടില്ലെന്നും, അവരെല്ലാം പൊലീസ് കസ്റ്റഡിയിലാണെന്നും പറഞ്ഞതിനെത്തുടര്‍ന്നാണ് പൊലീസ് പറഞ്ഞ് പഠിപ്പിച്ചതെല്ലാം ക്യാമറയ്ക്ക മുന്നില്‍ അതുപോലെ പറഞ്ഞത്. മൊഴി ചിത്രീകരിക്കുബോള്‍ ജനലിന് പുറകിലായി പ്രിന്‍സ് അബ്രഹാം നില്‍പ്പുണ്ടായിരുന്നു. അദ്ദേഹമാണ് തന്നെ മര്‍ദ്ദിച്ച് കാരായിമാര്‍ക്ക് അനുകൂലമായി പറയിപ്പിച്ചത്.

മൊഴി കൊടുത്തതിന് ശേഷമാണ് ഭക്ഷണം സാധാരണ നിലയില്‍ നല്‍കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷം നീയൊക്കെ കളിച്ച കളിയില്ലേ, അത് ഇനി നടക്കില്ല, നിന്റെയൊന്നും വീട്ടിലെ ഒന്നിനേയും നേരാംവണ്ണം ഉറങ്ങാന്‍ സമ്മതിക്കില്ലെന്നും പ്രിന്‍സ് അബ്രഹാം ഭീഷണിപ്പെടുത്തിയതായി സുഭീഷ് നേതാക്കളോട് വ്യക്തമാക്കി. തുടര്‍ന്ന് രാത്രി ഒമ്പതരയോടെയാണ് സുഭീഷിനെ മട്ടന്നൂര്‍ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ എത്തിച്ചത്. സുഭീഷില്‍ നിന്നെടുത്ത മൊഴിയും മജിസ്‌ട്രേറ്റിന് മുമ്പില്‍ ഉദ്യോഗസ്ഥര്‍ ഹാജരാക്കിയിരുന്നു.

പതിനേഴാം തീയതിയാണ് വടകര- മൂരാട് പാലത്തിനടുത്ത് വച്ച് രാത്രിയില്‍ സുഭീഷിനെ പിടികൂടുന്നത്. കഴിഞ്ഞ മാസം 10-ാം തിയതി സിപിഎം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം മോഹനന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ചോദ്യം ചെയ്യാനാണ് സുഭീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം സുഭീഷിനെതിരെ മൂന്നാം ഉപയോഗിച്ച സംഭവത്തിലും, കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാത്തതിലും പരാതി നല്‍കാനൊരുങ്ങുകയാണ് ആര്‍എസ്എസ് നേതൃത്വം.
മൂന്നാംമുറ ഉപയോഗിച്ചതിനെതിരെ തലശ്ശേരി, കണ്ണൂര്‍ ഡിവൈഎസ്പി മാരായ പ്രിന്‍സ് അബ്രഹാം, സദാനന്ദന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കമ്പ്‌ളെയിന്റ് അഥോറിറ്റിയില്‍ പരാതി നല്‍കുമെന്ന് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ കാര്യവാഹക് പ്രമോദ് പറഞ്ഞു. മൂന്നാം മുറയിലൂടെ കേസ് വഴിതിരിച്ചു വിടാന്‍ നടത്തുന്ന ശ്രമത്തിനെതിരെ സിബിഐയ്ക്കും പരാതി നല്‍കുമെന്നും പ്രമോദ് പറഞ്ഞു.

വി എസ് സര്‍ക്കാരിന്റെ കാലത്ത് 2006 ഒക്ടോബര്‍ 22 ന് പുലര്‍ച്ചെയാണ് പത്രവിതരണം നടത്തുകയായിരുന്ന മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയത്. സംഭവം ആര്‍.എസ്.എസിന്റെ തലയില്‍ വച്ചുകെട്ടി സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കാന്‍ കാരായി രാജനും ചന്ദ്രശേഖരനും ശ്രമിച്ചതായി അന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ കാലത്ത് തലശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജനും തിരുവിങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന കാരായി ചന്ദ്രശേഖരനുമുള്‍പ്പടെ എട്ട് സിപിഐ(എം) പ്രവര്‍ത്തകരെയാണ് ഫസല്‍ വധക്കേസില്‍ സിബിഐ പ്രതിചേര്‍ത്തത്. കേസില്‍ ഏഴും എട്ടും പ്രതികളാണ് നേതാക്കള്‍.

Top