സെന്റ് തേരാസാസിലെ സുന്ദരികളെ കാണാന്‍ മമ്മൂട്ടി ചെയ്തത്; വിദ്യാര്‍ത്ഥികാലത്തിന്റെ മധുര സ്മരണകളുമായി മെഗാസ്റ്റാര്‍ സെന്റ്‌തേരാസാസിലെ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം

കൊച്ചി: കൊച്ചിയിലെ പഴയ വിദ്യാര്‍ത്ഥികാലഘട്ടത്തിലെ മധുരസ്മരണകള്‍ സെന്റതേരാസാസിലെ വിദ്യാര്‍ത്ഥികളോട് പങ്കുവെച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ലോ കോളജ് പഠന കാലത്ത് അയല്‍വക്കത്ത് സെന്റ് തെരേസാസ് കോളജിലെ സുന്ദരികളെ കാണാനായി നടത്തിയ ശ്രമങ്ങള്‍ മമ്മൂട്ടി വിവരിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ ആര്‍ത്തുചിരിച്ചു.

സെന്റ് തെരേസാസിലെ പുതുതലമുറ മെഗാ സ്റ്റാറിന്റെ ആ തുറന്നു പറച്ചില്‍ മനം നിറഞ്ഞ് ആസ്വദിച്ചപ്പോള്‍ മമ്മൂട്ടി പറഞ്ഞ ആ പഴയ കാലഘട്ടത്തിന്റെ ഓര്‍മകളുമായി അക്കാലത്തെ സെന്റ് തെരേസാസ് സുന്ദരികളും സദസിലുണ്ടായിരുന്നു. കോളജിലെ തെരേസിയന്‍ വീക്കിനു സമാപനം കുറിച്ചു തെരേസിയന്‍ നൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അക്കാലത്ത് ലോ കോളജില്‍ നിന്ന് മേനക ജംക്ഷനിലേക്കും തിരിച്ചും പല തവണ മാര്‍ച്ച് ചെയ്തിട്ടുണ്ട്. സെന്റ് തെരേസാസിലെ കുട്ടികളെ കാണുക തന്നെയായിരുന്നു ലക്ഷ്യം. അന്നു ഞങ്ങളൊക്കെ നോക്കിയിരുന്ന പലരും ഇപ്പോള്‍ ഈ സദസിലുണ്ടാവും. ആണായി പിറന്നതിന്റെ നിര്‍ഭാഗ്യമാണ് ഈ കോളജില്‍ പഠിക്കാനാവാഞ്ഞത്. എങ്കിലും പിന്നീട് ഇവിടെ പരിപാടികളില്‍ അതിഥിയായി പങ്കെടുത്തിട്ടുണ്ട്.

ഇന്നും ഈ വേദിയില്‍ പറയാനായി തമാശകളുള്‍പ്പടെ പലതും തയാറാക്കിയാണു വന്നത്. പക്ഷേ ഇവിടെ എത്തി ഈ സദസു കണ്ടപ്പോള്‍ അതെല്ലാം മറന്നുപോയി’- മമ്മൂട്ടി തമാശയില്‍ സദസ് ചിരിയിലമര്‍ന്നു. കലാലയങ്ങള്‍ അക്ഷരാര്‍ഥത്തില്‍ കലകള്‍ക്കു കൂടി പ്രാധാന്യം നല്‍കണമെന്നും മമ്മൂട്ടി പറഞ്ഞു. കോളജ് ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ വിനിത, പ്രിന്‍സിപ്പല്‍ സജിമോള്‍ അഗസ്റ്റിന്‍, യൂണിയന്‍ ചെയര്‍പഴ്‌സണ്‍ ഡോണ ഡെന്നി എന്നിവര്‍ പ്രസംഗിച്ചു. ശ്രീശാന്ത്, പേളി മാണി തുടങ്ങിയ താരങ്ങളും അര്‍ധരാത്രിയോളം നീണ്ട തെരേസിയന്‍ നൈറ്റില്‍ വിവിധ സമയങ്ങളിലായി അതിഥികളായെത്തി.

വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും പൂര്‍വ വിദ്യാര്‍ഥികളുടേയും സംഗമ വേദിയായിരുന്നു തെരേസിയന്‍ നൈറ്റ്. തെരേസിയന്‍ വീക്കില്‍ സംഘടിപ്പിച്ച വിവിധ മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനം കിട്ടിയ കലാപരിപാടികളും സമാപന രാത്രിയില്‍ വീണ്ടും വേദിയിലെത്തി. ഇതിനൊപ്പം പുറത്തുനിന്നുള്ള സംഘങ്ങളും നൃത്ത, സംഗീത പരിപാടിയും അരങ്ങേറി. സെന്റ് തെരേസാസ് കോളജിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി 90 വിദ്യാര്‍ഥികള്‍ക്കു പഠന സഹായത്തിനും, കോളജിലെ പുതിയ കെട്ടിട നിര്‍മാണത്തിനുള്ള ധനശേഖരണാര്‍ഥവും കൂടിയാണ് തെരേസിയന്‍ നൈറ്റ് സംഘടിപ്പിച്ചത്.

Top