ഒരമ്മയുടെ കണ്ണീരിനെ പരിഹസിക്കുന്ന വിഷജന്തുക്കളാണ് സിപിഎമ്മിന്റെ ശാപമെന്ന് എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപ നിശാന്ത്.
പാമ്പാടി നെഹ്‌റു കോളജിലെ വദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളാവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹര സമരം ചെയ്യുന്ന അമ്മ മഹിജയെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സഖാക്കളെ പരാമര്‍ശിച്ചാണ് ദീപ നിശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്
ഹോചിമിനെ ഉദ്ധരിച്ചാണ് ദീപയുടെ പോസ്റ്റ്. രണഭൂമി കളനാട് മാങ്ങാട് ഉദുമ എന്ന പേരിലുള്ള പോസ്റ്റില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് മഹിജയ്ക്കാണ് നല്‍കേണ്ടിയിരുന്നത് എന്ന പോസ്റ്റിനാണ് ദീപയുടെ വിമര്‍ശനം
ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ആദ്യം കരുതിയത് ഇടതുപക്ഷവിരുദ്ധനായ ആരോ ഒരാള്‍ തന്ത്രപൂര്‍വ്വം ഉണ്ടാക്കിയ ഫേക്ക് പ്രൊഫൈലായിരിക്കുമെന്നാണ് ചെന്ന് നോക്കിയപ്പോള്‍സഖാവിന്റെ ചിത്രമടക്കമുള്ള നല്ല ഒറിജിനലാണ്ഒരമ്മയുടെ കണ്ണുനീരിനെയൊക്കെ ഇങ്ങനെ പരിഹസിക്കുന്ന ഇത്തരം വിഷജന്തുക്കളാണ് പാര്‍ട്ടിയുടെ ശാപം!
‘ ഒരു കമ്യൂണിസ്റ്റിന്റെ കയ്യില്‍ രണ്ട് തോക്കുകള്‍ ഉണ്ടായിരിക്കണം.. ഒന്ന് വര്‍ഗ്ഗശത്രുവിന് നേരെയും രണ്ട് വഴിപിഴക്കുന്ന സ്വന്തം നേതൃത്വത്തിനെതിരെയും ‘ (ഹോചിമിന്‍)