കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി; മുന്‍ മന്ത്രി ആംആദ്മിയില്‍ ചേര്‍ന്നു.

ദില്ലി: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസിൽ പൊട്ടിത്തെറി ശക്തമായെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന നേതാവും മുന്‍ മന്ത്രി കൂടിയായ നേതാവ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ആംആദ്മിയിലേക്ക് ചേക്കേറി.കഴിഞ്ഞ ദിവസമാണ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. 54 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി 14 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ വരും ദിവസങ്ങളിലാകും പ്രഖ്യാപിക്കുക.സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വലിയ പൊട്ടിത്തെറി ആംആദ്മി പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു . സീറ്റ് നിഷേധിക്കപ്പെട്ടതോടെ നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരുന്നു . നിയമസഭ സീറ്റില്‍ മത്സരിക്കുന്നതിനായി കെജരിവാള്‍ 10 കോടി രൂപ ആവശ്യപ്പെട്ടെന്ന് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പാര്‍ട്ടി വിട്ട നേതാക്കള്‍ ഉയര്‍ത്തിയത്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ ചൊല്ലി മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയും സ്പീക്കറുമായ യോഗാനന്ദ് ശാസ്ത്രി കോണ്‍ഗ്രസ് വിട്ടിരിക്കുന്നത് . ദില്ലി യൂണിറ്റ് അധ്യക്ഷന്‍ സുഭാഷ് ചോപ്രയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ശാസ്ത്രി കോണ്‍ഗ്രസ് വിട്ടതെന്നാണ് റിപ്പോര്‍ട്ട്.നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റുകള്‍ വില്‍ക്കുകയാണെന്ന് ശാസ്ത്രി ആരോപിച്ചു. താന്‍ രാജിവെയ്ക്കുകയാണെന്ന് കാണിച്ച് ദില്ലി കോണ്‍ഗ്രസിന്‍റെ ചുമതലയുള്ള പിസി ചാക്കോയ്ക്ക് കത്തെഴുതിയായും ശാസ്ത്രി പറഞ്ഞു. കത്തില്‍ ഗുരുതര ആരോപണങ്ങളാണ് ശാസ്ത്രി ഉയര്‍ത്തിയിരിക്കുന്നത്.

മുതിര്‍ന്ന നേതാക്കള്‍ക്ക് സുഭാഷ് ചോപ്രയുടെ കീഴില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ശാസ്ത്രി ആരോപിച്ചു. ആരെയും ബഹുമാനിക്കാത്ത നേതാവാണ് ദില്ലിയില്‍ കോണ്‍ഗ്രസിന്‍റെ തലപ്പത്ത് ഇരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് ടിക്കറ്റ് വില്‍ക്കുന്ന ഏതാനും വ്യക്തികളാണ് ചോപ്രയ്ക്ക് ചുറ്റുമുള്ളതെന്നും ശാസ്ത്രി ആരോപിച്ചു.

അതേസമയം യോഗേന്ദ്രയുടെ രാജിയെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന് പിസി ചാക്കോയും സുഭാഷ് ചോപ്രയും പ്രതികരിച്ചു. ഇതുവരെ അദ്ദേഹത്തിന്‍റെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും ചാക്കോ വ്യക്തമാക്കി. അതേസമയം ശാസ്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമാണെന്ന് സുഭാഷ് ചോപ്ര പറഞ്ഞു.ടിക്കറ്റ് വിതരണം സംബന്ധിച്ച് താന്‍ പാര്‍ട്ടി നേതൃത്വത്തിന് പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. മത്സരിക്കാന്‍ പണം ആവശ്യപ്പെട്ടാല്‍ അത്തരം നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുമെന്ന് താന്‍ വ്യക്തമാക്കിയിരുന്നു. എല്ലാവര്‍ക്കും മത്സരിക്കാന്‍ സീറ്റ് ലഭിച്ചേക്കില്ല. അപ്പോള്‍ ഇത്തരം ആരോപണങ്ങള്‍ സാധരണമാണെന്നും ചോപ്ര പ്രതികരിച്ചു.

മത്സരിക്കാന്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ശാസ്ത്രി കൂടുമാറിയതെന്നാണ് വിവരം. ശാസ്ത്രിയ്ക്ക് പകരം അദ്ദേഹത്തിന്‍റെ മകളെ മത്സരിപ്പിക്കണമെന്ന നിലപാടാണ് കോണ്‍ഗ്രസിന്. മുന്‍ ഷീല ദീക്ഷിത് സര്‍ക്കാരില്‍ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത നേതാവാണ് ശാസ്ത്രി. ആറ് തവണ അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.

Top