ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി തൂത്തുവാരുമെന്ന് എ.ബി.പി ന്യൂസിന്റെ അഭിപ്രായ സര്‍വെ .

ന്യൂഡൽഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും വൻ ഭുരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വെ ഫലം. ആംആദ്മി പാര്‍ട്ടി തന്നെ ഭരിക്കുമെന്ന് ഐ.എ.എന്‍.എസ്-സി വോട്ടര്‍ പോളിംഗ് ഏജന്‍സിയാണ് സർവ്വേ ഫലം പുറത്ത് വിട്ടത് . തെരഞ്ഞെടുപ്പ് നടന്നത് ഇന്നായിരുന്നെങ്കില്‍ കൂടി വലിയ ഭൂരിപക്ഷത്തില്‍ ആംആദ്മി പാര്‍ട്ടി വിജയിക്കുമെന്നാണ് പോളിംഗ് ഏജന്‍സിയുടെ പ്രവചനം

70 അംഗ സഭയില്‍ 59 സീറ്റ് വരെ എഎപി നേടിയേക്കാമെന്ന് എ.ബി.പി ന്യൂസിന്റെ സര്‍വെ പറയുന്നു. ബി.ജെ.പിക്ക് എട്ട് സീറ്റും കോണ്‍ഗ്രസിന് മൂന്നു സീറ്റുമാണ് സര്‍വെ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആം ആദ്മി പാര്‍ട്ടിക്ക് 55 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ ബി.ജെ.പിക്ക് 26 ശതമാനം വോട്ട് മാത്രമേ ലഭിക്കൂവെന്നും കഴിഞ്ഞ തവണത്തെക്കാള്‍ ആറ് ശതമാനം വോട്ട് കുറയുമെന്നുമാണ് സര്‍വെ പറയുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും പിന്തുണ മുഖ്യമന്ത്രി കെജ്‍രിവാളിന് തന്നെയാണ്. 70 ശതമാനം പേര്‍ കെജ്‍രിവാള്‍ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു. 2015 ല്‍ എ.എ.പി 67 സീറ്റ് നേടിയപ്പോള്‍ ബി.ജെ.പിക്ക് മൂന്നു സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസാകട്ടെ സീറ്റൊന്നും കിട്ടിയില്ല.

രണ്ടു ദശാബ്ദങ്ങള്‍ക്കു ശേഷം ബി.ജെ.പി അധികാരം പ്രതീക്ഷിച്ചാണ് മത്സര രംഗത്തേക്കിറങ്ങുന്നതെങ്കിലും മൂന്നു മുതല്‍ 13 സീറ്റുകള്‍ വരെയേ ലഭിക്കുകയുള്ളുവെന്നാണ് പോളില്‍ പറയുന്നത്.

Top