തകർന്നടിഞ്ഞു കോൺഗ്രസ്!! 56 പിന്നിട്ട് എഎപി: മികച്ച തിരിച്ചുവരവിൽ ബിജെപി.

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും കെജ്‌രിവാളിന്റെ ആം ആദ്മി തന്നെ -വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 56 സീറ്റുകളിൽ എഎപി കരുത്തു കാട്ടുന്നു. ലീഡ് സീറ്റുകളിൽ വ്യത്യാസം വന്നെങ്കിലും 14 സീറ്റുകളിൽ ലീഡ് ചെയ്ത് ബിജെപി തിരിച്ചുവരവ് നടത്തി. കോൺഗ്രസ് തകർന്നടി ഞ്ഞു .ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പല സീറ്റുകളില്‍ കോണ്‍ഗ്രസ് സഹായിച്ചത് ബിജെപിയെയാണ്. വോട്ടുകള്‍ ഇത്തവണ ആംആദ്മി പാര്‍ട്ടിക്ക് ലഭിച്ചില്ലെന്നാണ് ആദ്യ ഘട്ട ഫലം വരുമ്പോള്‍ വ്യക്തമാകുന്നത്. നേരത്തെ ബിജെപി പ്രതീക്ഷിച്ച രീതിയിലുള്ള തന്ത്രമാണ് ഇത്. കോണ്‍ഗ്രസിന്റെയും എഎപിയുടെയും വോട്ടുകള്‍ തമ്മില്‍ ഭിന്നിച്ച് പോകുമെന്ന് നേരത്തെ തന്നെ ദില്ലി ബിജെപി അധ്യക്ഷന്‍ പറഞ്ഞിരുന്നു. അതേസമയം കോണ്‍ഗ്രസ് ദില്ലി തിരഞ്ഞെടുപ്പില്‍ ശരിക്കും വില്ലനായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജയിക്കില്ലെന്ന് വ്യക്തമായിട്ടും പ്രമുഖ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ കോണ്‍ഗ്രസ് വോട്ട് ഭിന്നിക്കുന്നത് എളുപ്പമാക്കി. ബിജെപി ഇത് തിരിച്ചറിഞ്ഞ് മികച്ച സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയത്. പല വിഐപി സീറ്റുകളിലും എഎപിയും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

2015 ലെ തിരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. ബിജെപി 3 സീറ്റാണു നേടിയത്. 1998 മുതൽ തുടർച്ചയായി 3 തവണ അധികാരത്തിലെത്തിയ കോൺഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റിൽ പോലും ജയിച്ചില്ല. ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ എഎപി സീറ്റ് ബിജെപി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്പോൾ 66–4 എന്നതായിരുന്നു കക്ഷിനില. ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ 62.59% ആണു പോളിങ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


കോണ്‍ഗ്രസ് ദില്ലിയില്‍ കാര്യമായ പ്രചാരണമൊന്നും നടത്തിയിരുന്നില്ല. നേരത്തെ തന്നെ തോല്‍വി ഉറപ്പിച്ച രീതിയിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. നിലവില്‍ ബിജെപി പ്രതീക്ഷിക്കാത്ത പല മണ്ഡലങ്ങളിലും മികച്ച പോരാട്ടമാണ് കാഴ്ച്ചവെക്കുന്നത്. കോണ്‍ഗ്രസ് ഈ മണ്ഡലങ്ങളില്‍ സീനിയറും ശക്തരുമായ നേതാക്കളെയാണ് നടത്തിയത്. ഇതിലൂടെ ത്രികോണ പോരാട്ടമാണ് ഉണ്ടായത്. ശരിക്കും ഇത് ബാധിച്ചത് എഎപിയെയാണ്. ഒരിടത്തും പോലും ലീഡ് ചെയ്യുന്നില്ലെങ്കിലും എഎപിയുടെ വോട്ടുകള്‍ കുറച്ച് തോല്‍വിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്.

മോഡല്‍ ടൗണ്‍, കരാവല്‍ നഗര്‍, നോര്‍ത്ത് ദില്ലി, ദ്വാരക, കൃഷ്ണ നഗര്‍, മോട്ടി നഗര്‍ എന്നീ എന്നീ മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് ശക്തമായ പ്രകടനം കാഴ്ച്ചവെച്ചത്. നിരവധി സീറ്റുകള്‍ ഇനിയുമുണ്ട്. മുസ്ലീം സ്വാധീന മണ്ഡലങ്ങളായ ബല്ലിമരണ്‍, ഓഖ്‌ല, എന്നിവയിലാണ് വന്‍ അട്ടിമറി നടന്നത്. ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്. ബിജെപിക്ക് ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന മണ്ഡലമാണ് ബല്ലിമരണും ഓഖ്‌ലയും. ഒരു മുസ്ലീം സ്ഥാനാര്‍ത്ഥി പോലും ബിജെപിക്കില്ല. എന്നിട്ടും മുന്നിലെത്തിയത് കോണ്‍ഗ്രസ് ശരിക്കും സഹായിച്ചത് കൊണ്ടാണ്.

മോഡല്‍ ടൗണില്‍ മുന്‍ എഎപി മന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കപില്‍ മിശ്ര മുന്നിട്ട് നില്‍ക്കുകയാണ്. വിജയം ഉറപ്പിച്ചിരുന്ന അഖിലേഷ് പതി ത്രിപാഠി പിന്നിലാണ്. എഎപി സ്ഥാനാര്‍ത്ഥിയാണ് ഇയാള്‍. ഇവിടെ കോണ്‍ഗ്രസ് നിര്‍ത്തിയത് ആകാന്‍ഷ ഓലയെയാണ്. ഇവര്‍ പ്രശസ്തയാണ്. മുന്‍ രാജസ്ഥാന്‍ മന്ത്രി ശിശ് റാം ഓലയുടെ മകളാണ് ഇവര്‍. ഇത്തരമൊരു സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഇറക്കിയത് തന്നെ വോട്ട് മറികകുക എന്ന ലക്ഷ്യമിട്ടാണ്. പൂര്‍വാഞ്ചല്‍ വോട്ടര്‍മാരില്‍ വലിയ സ്വാധീനം ആകാന്‍ഷയ്ക്കുണ്ട്.

കോണ്‍ഗ്രസ് വോട്ടുമറിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു എഎപി. എന്നാല്‍ നിശബ്ദമായിരുന്നാണ് കോണ്‍ഗ്രസ് എഎപിയെ ശരിക്കും പിന്നിലാക്കിയത്. ദ്വാരകയില്‍ ബിജെപിയുടെ പ്രദ്യുമ്‌ന രജ്പുത് മുന്നിലാണ്. എഎപിയുടെ വിനയ് മിശ്ര രണ്ടാണ് സ്ഥാനത്താണ്. കോണ്‍ഗ്രസ് ഇവിടെ രംഗത്തിറക്കിയത് ആദര്‍ശ് ശാസ്ത്രിയെയാണ്. ഇയാള്‍ മുന്‍ എഎപി നേതാവാണ്. ആദര്‍ശിന്റെ പിതാവ് അനില്‍ ശാസ്ത്രി മുന്‍ ധനമന്ത്രിയാണ്. വാരണാസിയില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. ഇവിടെ യുപി വോട്ടുകള്‍ കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍ നേട്ടം ബിജെപി സ്വന്തമാക്കി.

ആംആദ്മി പാര്‍ട്ടി ഭൂരിപക്ഷവും കടന്ന് മുന്നിലെത്തിയെങ്കിലും ജയിച്ച പലയിടത്തും നേരിയ ഭൂരിപക്ഷം മാത്രമാണ് ഉള്ളത്. ഇത് ജയത്തിന്റെ തിളക്കം കുറയ്ക്കുന്നതാണ്. ഏറെ പ്രതീക്ഷയുണ്ടായിരുന്ന മോട്ടി നഗറില്‍ ബിജെപിയുടെ സുഭാസ് സച്ചദേവ മുന്നിലെത്തിയിരിക്കുകയാണ്. എഎപിയുടെ ശിവ് ചരണ്‍ ഗോയല്‍ പിന്നിലാണ്. കോണ്‍ഗ്രസ് പ്രമുഖനായ രമേശ് പോപ്ലിയെയാണ് കളത്തിലിറക്കിയത്. കരാവല്‍ നഗറില്‍ അരബിന്ദ് കുമാറിനെയും കളത്തിലിറക്കി. അഖിലേന്ത്യാ അസംഘടിത തൊഴിലാളി യൂണിയന്‍ ചെയര്‍പേഴ്‌സണാണ്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ സിംഗ് ബിഷ്താണ് മുന്നില്‍. ബിജെപി കോണ്‍ഗ്രസിന്റെ ഈ സഹായം മുമ്പേ തന്നെ പ്രതീക്ഷിച്ചിരുന്നു.

കോണ്‍ഗ്രസ് ഇത്രയും കാലം ഉയര്‍ത്തിയിരുന്ന മതേതര വാദം ഇതോടെ പൊളിയും. കാരണം മുസ്ലീം വോട്ടുകളെ ഭിന്നിപ്പിക്കുന്നതില്‍ മുന്നില്‍ നിന്നിരിക്കുന്നത് കോണ്‍ഗ്രസാണ്. ഏറെ പ്രതീക്ഷ പുലര്‍ത്തിയ കൃഷ്ണ നഗറില്‍ എഎപിയെ പോലും ഞെട്ടിച്ച് കൊണ്ടാണ് കോണ്‍ഗ്രസ് ബിജെപിയെ സഹായിച്ചത്. ബിജെപിയുടെ അനില്‍ ഗോയലാണ് മുന്നില്‍. കോണ്‍ഗ്രസ് നേതാവ് അശോക് കുമാര്‍ വാലിയ ഇവിടെ വലിയ ഫാക്ടറായി മാറിയിരിക്കുകയാണ്. എഎപിയുടെ എസ്‌കെ ബഗ്ഗ ഇവിടെ പിന്നിലാണ്. വാലിയ മുന്‍ മന്ത്രിയാണ്. ഇത് ഗുണം ചെയ്യുമെന്ന് അറിഞ്ഞാണ് കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്.

Top