സംസ്ഥാനത്ത് കൊറോണ ജാഗ്രത കര്‍ശനമാക്കുന്നു. എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എട്ട്, ഒന്‍പത് ക്ലാസുകളിലെ ഇനിയുള്ള പരീക്ഷകള്‍ വേണ്ടെന്നുവച്ചു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത തല യോഗത്തിലാണ് തീരുമാനം. ഏഴു വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കാന്‍ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ സര്‍വകലാശാലാ പരീക്ഷകളും മാറ്റിവച്ചു.
ഇവയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ക്വാറന്റൈനിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയായിരുന്നു എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ നടന്നുവന്നത്. സര്‍വകലാശാല പരീക്ഷകള്‍ മാറ്റണമെന്ന് യുജിസി പറഞ്ഞിരുന്നെങ്കിലും ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളുമായി പരീക്ഷ തുടരാനാണ് ഇന്നലെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ കൊവിഡ് സാമുഹ്യവ്യാപനത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ടും, കേന്ദ്രം കൂടുതല്‍ നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ പരീക്ഷ തുടരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിനെയും തുടര്‍ന്നാണ് പിന്നീട് പരീക്ഷ മാറ്റാനുള്ള തീരുമാനം എടുത്തത്.സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്സി പരീക്ഷകള് മാറ്റിവയ്ക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു.