എക്സിറ്റ് പോൾ ;ബിജെപി ക്യാംപില്‍ വിജയാഹ്‌ളാദ പ്രകടനം തുടങ്ങി !! മരണവീട് പോലെ കോണ്‍ഗ്രസ് ക്യാംപ്

ദില്ലി: 2019 ഇലക്ഷൻ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതോടെ ബിജെപി ക്യാംപില്‍ വിജയാഹ്‌ളാദ പ്രകടനം തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ് ക്യാംപാകട്ടെ മരണവീട് പോലെ നിശബ്ദമായിരിക്കുന്നു.ഫലം വരുന്നതിന് മുന്‍പ് പ്രതിപക്ഷ ഐക്യമുണ്ടാക്കാനുളള തിരക്കിട്ട ചര്‍ച്ചകള്‍ സഡന്‍ ബ്രേക്കിട്ട് നിന്നിരിക്കുകയാണ്. മായാവതി പതുക്കെ പിറകോട്ട് വലിഞ്ഞിരിക്കുന്നു. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം യാഥാര്‍ത്ഥ്യമായ ചരിത്രമൊന്നുമില്ല. എങ്കിലും ഈ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന ചില സര്‍പ്രൈസുകളുണ്ട്.

തിരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയ അഭിപ്രായ സര്‍വ്വേകളില്‍ മിക്കവയും പ്രവചിച്ചത് എന്‍ഡിഎയ്‌ക്കോ യുപിഎയ്‌ക്കോ സര്‍ക്കാരുണ്ടാക്കാനുളള ഭൂരിപക്ഷം ലഭിക്കില്ല എന്നായിരുന്നു. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത് എന്‍ഡിഎ ഇക്കുറി തിരഞ്ഞെടുപ്പ് തൂത്തുവാരും എന്നാണ്. കോണ്‍ഗ്രസ് സീറ്റ് നേട്ടം ഉയര്‍ത്തുമെങ്കിലും പ്രതിപക്ഷത്ത് തന്നെയിരിക്കും. ചില സർപ്രൈസുകൾ ടൈംസ് നൗ-വിഎംആര്‍, ഇന്ത്യ ടുഡെ-ആക്‌സിസ്, എബിപി-നില്‍സണ്‍, ന്യൂസ് 18-ഇപ്‌സോസ്, ന്യൂസ് 24 ചാണക്യ, സി വോട്ടര്‍ സര്‍വ്വേകളെല്ലാം മോദി സര്‍ക്കാരിന് തുടര്‍ഭരണം പ്രവചിക്കുന്നു. എന്നാല്‍ അതിനുമപ്പുറം ഈ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന ചില സര്‍പ്രൈസുകള്‍ കൂടിയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയ അഭിപ്രായ സര്‍വ്വേകളില്‍ മിക്കവയും പ്രവചിച്ചത് എന്‍ഡിഎയ്‌ക്കോ യുപിഎയ്‌ക്കോ സര്‍ക്കാരുണ്ടാക്കാനുളള ഭൂരിപക്ഷം ലഭിക്കില്ല എന്നായിരുന്നു. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത് എന്‍ഡിഎ ഇക്കുറി തിരഞ്ഞെടുപ്പ് തൂത്തുവാരും എന്നാണ്. കോണ്‍ഗ്രസ് സീറ്റ് നേട്ടം ഉയര്‍ത്തുമെങ്കിലും പ്രതിപക്ഷത്ത് തന്നെയിരിക്കും. ചില സർപ്രൈസുകൾ ടൈംസ് നൗ-വിഎംആര്‍, ഇന്ത്യ ടുഡെ-ആക്‌സിസ്, എബിപി-നില്‍സണ്‍, ന്യൂസ് 18-ഇപ്‌സോസ്, ന്യൂസ് 24 ചാണക്യ, സി വോട്ടര്‍ സര്‍വ്വേകളെല്ലാം മോദി സര്‍ക്കാരിന് തുടര്‍ഭരണം പ്രവചിക്കുന്നു. എന്നാല്‍ അതിനുമപ്പുറം ഈ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന ചില സര്‍പ്രൈസുകള്‍ കൂടിയുണ്ട്.

പ്രിയങ്ക തരംഗമില്ല ഏറെ കൊട്ടിഘോഷിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് ഇറക്കിയ പ്രിയങ്ക ഗാന്ധിയെന്ന കൊടുങ്കാറ്റ് ഉത്തര്‍ പ്രദേശില്‍ വീശിയില്ല എന്നാണ് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രിയങ്ക യുപിയില്‍ വന്‍ തരംഗമാവും എന്നൊക്കെ പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസിന് മുന്നില്‍ മിക്ക എക്‌സിറ്റ് പോളുകളും വെച്ച് നീട്ടിയിരിക്കുന്നത് രാഹുലിന്റെയും സോണിയയുടെയും സീറ്റുകളായ റായ്ബറേലിയും അമേഠിയും മാത്രമാണ്. മമതയുടെ കോട്ട തകരും മമതയുടെ കോട്ടയായ പശ്ചിമ ബംഗാളില്‍ ബിജെപി തരംഗം ഇക്കുറി അടിച്ച് കയറും എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ആറില്‍ അഞ്ച് എക്‌സിറ്റ് പോളുകളും ബിജെപി മുന്നേറ്റം പ്രവചിക്കുന്നു.

2014ല്‍ വെറും 2 സീറ്റുകള്‍ മാത്രമാണ് ഇവിടെ ബിജെപിക്കുണ്ടായിരുന്നത്. ഇക്കുറി സിപിഎം ബംഗാളില്‍ സംപൂജ്യരാകുമെന്നും പ്രവചിക്കപ്പെടുന്നു. കരുത്ത് ചോർന്ന് പട്നായിക് മറ്റൊരു സര്‍പ്രൈസ് ഒഡിഷയില്‍ നിന്നാണ്. ബിജെഡിയെ തുടച്ച് നീക്കി ഒഡിഷയില്‍ ബിജെപി കരുത്തരാവും എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 2014ല്‍ ഒഡിഷയിലെ ബിജെപി സമ്പാദ്യം വെറും 1 സീറ്റ് ആയിരുന്നു. ഇക്കുറി ആകെയുളള 21 സീറ്റില്‍ 19 സീറ്റ് വരെയാണ് ബിജെപിക്ക് ഇന്ത്യ ടുഡെ സര്‍വ്വേ പ്രവചിക്കുന്നത്. 2014ല്‍ 20 സീറ്റും നേടിയ ബിജെഡിക്ക് 6 വരെ സീറ്റുകള്‍ മാത്രം. രാജസ്ഥാനിൽ ഷോക്ക് കോണ്‍ഗ്രസിന് ഷോക്ക് നല്‍കുന്ന സംസ്ഥാനങ്ങളിലൊന്ന് രാജസ്ഥാനാകും എന്നതാണ് മറ്റൊരു പ്രവചനം. വെറും 5 മാസങ്ങള്‍ക്ക് മുന്‍പാണ് വസുന്ധര രാജെ സിന്ധ്യയുടെ ബിജെപി സര്‍ക്കാരിനെ പുറത്താക്കി കോണ്‍ഗ്രസ് രാജസ്ഥാനില്‍ അധികാരം പിടിച്ചത്.

എന്നാല്‍ ഇക്കുറി മോദി തരംഗത്തില്‍ രാജസ്ഥാന്‍ ബിജെപി തൂത്തുവാരുമെന്ന് മുഴുവന്‍ സര്‍വ്വേകളും പ്രവചിക്കുന്നു. കർണാടകത്തിലും തിരിച്ചടി അടുത്ത സര്‍പ്രൈസ് ദക്ഷിണേന്ത്യയില്‍ നിന്നാണ്. കോണ്‍ഗ്രസും ബിജെപിയും തുല്യശക്തിയാണ് കര്‍ണാടകത്തില്‍. ജെഡിഎസുമായി ചേര്‍ന്നാണ് കോണ്‍ഗ്രസ് ഇവിടെ ബിജെപിയെ പ്രതിരോധിക്കുന്നത്.

എന്നാല്‍ ആ കോട്ട പോളിച്ച് ആകെയുളള 28 സീറ്റില്‍ 20ഉം ബിജെപി നേടുമെന്നാണ് പ്രവചനങ്ങള്‍. 2014ല്‍ 17 സീറ്റുകളായിരുന്നു ബിജെപിക്ക് കര്‍ണാടകത്തില്‍. തമിഴ്നാട് ഒപ്പം നിൽക്കും കോണ്‍ഗ്രസിന് ഷോക്കിംഗ് അല്ലാത്തൊരു ഫലം തമിഴ്‌നാട്ടില്‍ നിന്നാണ്. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം ഈ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട് തൂത്തുവാരും എന്നാണ് പ്രവചനങ്ങള്‍. ജയലളിത ഇല്ലാത്ത ആദ്യത്തെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൈ കൊടുത്ത അണ്ണാഡിഎംകെ തകര്‍ന്നടിയും. 2014ലെ പൂജ്യത്തില്‍ നിന്നാണ് സ്റ്റാലിന്റെ ഡിഎംകെ ഉയര്‍ത്തെഴുന്നേല്‍ക്കുക.

ദില്ലി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി ഇക്കുറി നാമാവശേഷമാവും എന്നാണ് എല്ലാ സര്‍വ്വേകളും പ്രവചിക്കുന്നത്. ദില്ലിയിലോ പഞ്ചാബിലോ ഹരിയാനയിലോ അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും സര്‍വ്വേക്കാര്‍ കൊടുത്തിട്ടില്ല. ദില്ലിയിലെ 7 സീറ്റുകളും ബിജെപി കൊണ്ട് പോകും എന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ന്യായ് ആണോ ചൗക്കീദാര്‍ ആണോ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ പ്രതിപക്ഷം അപ്പാടെ തളളിക്കളഞ്ഞിരിക്കുകയാണ്.

23വരെ കാത്തിരിക്കാനും അന്നൊരു സര്‍പ്രൈസ് ഉണ്ട് എന്നുമാണ് കോണ്‍ഗ്രസ് പ്രതികരിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ന്യായ് ആണോ അതോ ബിജെപിയുടെ ചൗക്കീദാര്‍ ആണോ വിജയിക്കുക എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.

Top