മോദിസ്തുതി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ നിന്നു പുറത്തേക്ക് !!പുറത്താകലിന് എ.ഐ.സി.സിയുടെ അനുമതി.

കൊച്ചി :എ.പി അബ്ദുള്ളക്കുട്ടി കോൺഗ്രസില്നിന്നും പുറത്തേക്ക് . മോദിസ്തുതി നടത്തിയ അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കാന്‍ എ.ഐ.സി.സി അനുമതി നല്‍കി.അബ്ദുള്ളക്കുട്ടിയെ പുറത്താക്കണമെന്ന കെ.പി.സി.സിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു . കണ്ണൂര്‍ ഡി.സി.സിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. തീരുമാനം കെ.പി.സി.സി തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

മോദി ശരിയാണെന്ന് കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിച്ചു തെളിയിച്ചതാണെന്നും എല്ലാവരും അദ്ദേഹത്തെ അവഗണിച്ചപ്പോഴാണു താന്‍ അദ്ദേഹത്തിനു വേണ്ടി സംസാരിച്ചതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. ‘മോദി നടപ്പിലാക്കിയത് മികച്ച വികസന മാതൃകയാണ്. മോദി വിരോധം കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. തെരഞ്ഞെടുപ്പിന് ശേഷം മോദി വിരോധം പറഞ്ഞ് നാടിനെ കുട്ടിച്ചോറാക്കരുത്. സഹകരിച്ച് മുന്നോട്ട് പോകണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്.എന്ന അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു മോദി സ്തുതി നടത്തിയതില്‍ കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളകുട്ടി വിശദീകരണം നല്‍കണമെന്ന് കെ.പി.സി.സി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. നരേന്ദ്രമോദിയെ സ്തുതിച്ചതിലും നേതാക്കളെ അവഹേളിച്ചതിലും വിശദീകരണം നല്‍കണമെന്ന് വ്യക്തമാക്കി അബ്ദുള്ളക്കുട്ടിക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. കണ്ണൂര്‍ ഡി.സി.സിയുടെ പരാതിയിലാണ് കെ.പി.സി.സി വിശദീകരണം ആവശ്യപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു തന്നോടു വ്യക്തിവിരോധമാണെന്നും എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിലെ നേതൃത്വത്തിന് ബിജെപി പേടിയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപിയില്‍ ചേരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പില്‍ സീറ്റു വാങ്ങിയവരുണ്ട്. ഒരാള്‍ ജയിച്ചത് നേതൃത്വത്തെ ബിജെപിയുടെ പേരില്‍ ഭീഷണിപ്പെടുത്തിയാണെന്നും തുറന്നുപറയാന്‍ ഒരുപാടുണ്ടെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.

നേരത്തെ കെ സുധാകരനെതിരെ അതിരൂക്ഷ വിമർശനവുമായി എ.പി അബ്ദുള്ളക്കുട്ടിരംഗത്ത് വന്നിരുന്നു . തന്റെ സീറ്റില്‍ 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കെ. സുധാകരന്‍, ഒഴിവുവന്ന കണ്ണൂര്‍ നിയസഭാ സീറ്റ് തനിക്ക് ലഭിക്കാതിരിക്കാന്‍ ശ്രമിച്ചുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു . എം.പിയായതിനെ തുടര്‍ന്ന് സുധാകരന്‍ രാജിവച്ച ഒഴിവില്‍ കണ്ണൂര്‍ നിയമസഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ തന്റെ വിശ്വസ്തനായ കെ. സുരേന്ദ്രന് സീറ്റ് നല്‍കാനായിരുന്നു സുധാകരന് താല്‍പ്പര്യമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.ഇക്കാര്യം തന്നോട് പറഞ്ഞപ്പോള്‍ താന്‍ സമ്മതിച്ചു. എന്നാല്‍ ഹൈക്കമാന്‍ഡും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആഗ്രഹിച്ചതിന്റെ ഫലമായി സീറ്റ് തനിക്ക് തന്നെ ലഭിക്കുകയായിരുന്നെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.ബിജെപിയില്‍ ചേരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പില്‍ സീറ്റു വാങ്ങിയവരുണ്ട്. ഒരാള്‍ ജയിച്ചത് നേതൃത്വത്തെ ബിജെപിയുടെ പേരില്‍ ഭീഷണിപ്പെടുത്തിയാണെന്നും തുറന്നുപറയാന്‍ ഒരുപാടുണ്ടെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കി.മോദിയെ സ്തുതിയുടെ തന്നെ പശ്ചാത്തലത്തിലായിരുന്നു സി.പി.ഐ.എം അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയത്. തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

Top