”രാ​ജ്യം നി​ങ്ങ​ളെ ഓ​ർ​ത്ത് അ​ഭി​മാ​നി​ക്കു​ന്നു” ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി മോദി.

ബം​ഗ​ളൂ​രു: ചാന്ദ്രയാന്‍-2 ആശയ വിനിമയം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിരാശരായ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാ​ജ്യം നി​ങ്ങ​ളെ ഓ​ർ​ത്ത് അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് ബം​ഗ​ളൂ​രു​വി​ലെ ഐ​എ​സ്ആ​ർ​ഒ കേ​ന്ദ്ര​ത്തി​ൽ ശാ​സ്ത്ര​ജ്ഞ​രു​ടെ അ​ടു​ത്തെ​ത്തി പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഇ​തു​വ​രെ നാം ​കൈ​വ​രി​ച്ച​ത് വ​ലി​യ നേ​ട്ട​മാ​ണ്. ഇ​തി​നു​ശേ​ഷ​മു​ണ്ടാ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കേ​ണ്ട​തി​ല്ല. എ​ല്ലാ അ​ർ​ഥ​ത്തി​ലും നി​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ട്. ന​മ്മ​ൾ ല​ക്ഷ്യ​ത്തി​ലെ​ത്തു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

വിക്രം ലാന്‍ഡറില്‍നിന്നുള്ള ആശയവിനിമയം നഷ്ടപ്പെട്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് കേന്ദ്രം ശോകമൂകമായി. പ്രതീക്ഷകളുമായെത്തിയ ശാസ്ത്ര സമൂഹം നിരാശയിലായി. എന്നാല്‍, ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതായിരുന്നു പ്രധാനമന്ത്രി മോദിയുടെ ഇടപെടല്‍. ശാസ്ത്ര സംഘത്തിന് സമീപത്തെത്തിയ പ്രധാനമന്ത്രി ഇത് വലിയ നേട്ടമാണെന്നും രാജ്യം നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും വ്യക്തമാക്കി. ദൗത്യം അവസാനിച്ചിട്ടില്ലെന്നും തുടരുമെന്നും അദ്ദേഹം ശാസ്ത്രജ്ഞരോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശേഷം ചോദ്യങ്ങളുമായെത്തിയ കുട്ടികളോടും പ്രധാനമന്ത്രി സംവദിച്ചു. ചെറിയ ചെറിയ നേട്ടങ്ങളിലൂടെയാണ് വലിയ വിജയങ്ങള്‍ നേടുകയെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. ശേഷം കുട്ടികളോടൊത്ത് ഫോട്ടോക്ക് പോസ് ചെയ്താണ് പ്രധാനമന്ത്രി മടങ്ങിയത്. രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് രംഗത്തെത്തി.ഐ​എ​സ്ആ​ർ​ഒ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ശേ​ഷ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി മ​ട​ങ്ങി​യ​ത്.

PM Narendra Modi told the Indian Space Research Organisation’s scientists to be courageous and assured them that the team had his support..

Top