കണ്ണൂർ :മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ച് കെസി വേണുഗോപാലിന്റെ നീക്കം .സംസ്ഥാന കോണ്‍ഗ്രസിലും പോഷക സംഘടനകളിലും പിടിമുറുക്കുന്ന കെ.സി.വേണുഗോപാല്‍ നേതൃത്വം നൽകുന്ന ഗ്രൂപ്പ്. 2026ൽ സർക്കാർ രൂപീകരിക്കാനുള്ള സാഹചര്യം യുഡിഎഫിന് ഉണ്ടായാൽ കെസി വേണുഗോപാൽ ആയിരിക്കും കേരളത്തിൽ മുഖ്യമന്ത്രിയായി വരിക എന്നത് പൊതുവെ ഉണ്ടായിരിക്കുന്ന ചർച്ചയാണ് ഇപ്പോൾ തെളിവാകുന്നു . പാർട്ടി അധികാര സ്ഥാനങ്ങൾ എല്ലാം പിടിച്ചെടുക്കുന്നത് സംസ്ഥാന കോൺഗ്രസിൽ കെസി വേണുഗോപാലിനെതിരെ രോഷം കടക്കുകയാണ് . കേരളത്തിൽ സംഘടന പിടിക്കാൻ, കെസി വേണുഗോപാൽ ശ്രമിക്കുന്നതായി വലിയ പരാതി കേന്ദ്ര നേതൃത്വത്തിന്റെ മുൻപിൽ എത്തിയിരിക്കുന്ന പരാതി .
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് തര്‍ക്കം ആണിപ്പോൾ കൂടുതല്‍ പൊട്ടിത്തെറിയിലേക്ക്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് അട്ടിമറിയിലെ രോഷം എ-ഐ ഗ്രൂപ്പുകള്‍ പരസ്യമാക്കി തുടങ്ങി. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ശ്രമിക്കുന്ന കെ.സി.വേണുഗോപാലിന്റെ നീക്കങ്ങളാണ് നിലവിലെ പൊട്ടിത്തെറിക്കു കാരണം. ഗ്രൂപ്പുകളെ വെട്ടി ഒജെ ജനീഷ് അധ്യക്ഷ പദവിയില്‍ എത്തിയത് കെസിയുടെ കടും വെട്ടായി ഗ്രൂപ്പുകള്‍ കാണുന്നു.
പോഷ സംഘടനകളില്‍ പിടിമുറുക്കുന്ന കെസിക്കെതിരെ ഒരുമിച്ച് നീങ്ങാനാണ് എ ഐ ഗ്രൂപ്പുകളുടെ ധാരണ. വിശാല ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനാണ് രമേശ് ചെന്നിത്തലയുടെ നീക്കം. പിണങ്ങി നില്‍ക്കുന്നവരെ ഒപ്പം നിര്‍ത്താന്‍ ചെന്നിത്തല ശ്രമം തുടങ്ങി. സമാനമായ അവസ്ഥയിലാണ് എ ഗ്രൂപ്പും. പരമ്പരാഗതമായി ലഭിച്ച പദവികളെല്ലാം എ ഗ്രൂപ്പിന് നഷ്ടമായി. ഉമ്മന്‍ചാണ്ടിക്ക് ഒപ്പം നിന്നവരെ അവഗണിക്കുന്നതായാണ് എ ഗ്രൂപ്പിന്റെ പരാതി. സംഘടന പുനസംഘടനയിലും സമാന അനുഭവം നേരിട്ടാല്‍ പരസ്യമായി പ്രതികരിക്കാനാണ് എ ഗ്രൂപ്പിലെ ധാരണ.
അതിനിടെ കെപിസിസിക്ക് വീണ്ടും ജംബോ കമ്മിറ്റി പട്ടിക പ്രഖ്യാപിച്ചു. 58 ജനറൽ സെക്രട്ടറിമാരും, 13 വൈസ് പ്രസിഡന്റുമാരും പുതിയ പട്ടികയിൽ. പുതുക്കിയ രാഷ്ട്രീയകാര്യ സമിതിയിൽ 6 പേർ കൂടി. നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് രാഷ്ട്രീയകാര്യ സമിതി അടക്കം വിപുലീകരിച്ചുകൊണ്ടുള്ള പട്ടിക എഐസിസി നേതൃത്വം പ്രസിദ്ധീകരിച്ചത്.
ബിജെപിയിൽ നിന്ന് എത്തിയ സന്ദീപ് വാര്യർ ജനറൽ സെക്രട്ടറി.ഡിസിസി പ്രസിഡന്റുമാരും കെപിസിസി സെക്രട്ടറിമാരും പുതിയ പട്ടികയിലില്ല. രാജ്മോഹൻ ഉണ്ണിത്താൻ,വി കെ ശ്രീകണ്ഠൻ,ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ എ കെ മണി, സി പി മുഹമ്മദ് എന്നിവരാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറെക്കാലമായി ഒഴിഞ്ഞു കിടന്നിരുന്ന ട്രഷറർ സ്ഥാനത്തേക്ക് വേണുഗോപാൽ ഗ്രുപ്പുകാരൻ വി എ നാരായണൻ ആണ്. കെപിസിസിയിലും വേണു ഗ്രൂപ്പാണ് പിടി മുറുക്കിയിരിക്കുന്നത് .










