ഒരാളെ എങ്ങനെയാണ് സാത്താന്‍ ആവേശിച്ചിരിക്കുന്നത് എന്നറിയാന്‍ പ്രകടമായ ചില ലക്ഷണങ്ങളുണ്ടത്രെ. പത്തുവര്‍ഷത്തിലേറെയായി ഭൂതോച്ചാടന കര്‍മ്മം നടത്തിക്കൊണ്ടിരിക്കുന്ന പ്രഗത്ഭനായ ഫാ. റോബര്‍ട്ട് ആണ് ഈ ലക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്.
തിരുവസ്തുക്കളോടുള്ള അമിതമായ വെറുപ്പ്: കുരിശുരൂപം, കൊന്ത എന്നിങ്ങനെ വെഞ്ചരിച്ച വസ്തുക്കളുടെ നേരെ നോക്കാന്‍ ഭൂതാവേശിതര്‍ക്ക് കഴിയാറില്ല. വിശുദ്ധ കുര്‍ബാനയുടെയോ വിശുദ്ധ ബെനഡിക്ടിന്റെ കുരിശിന്റെ സന്നിധിയില്‍ നില്ക്കാന്‍ കഴിയാതെ പോയ ഭൂതാവേശിതരെക്കുറിച്ച് ഫാ. റോബര്‍ട്ട് പറയുന്നുണ്ട്
വായുവിലൂടെ സഞ്ചരിക്കാനുള്ള കഴിവ്: കസേരയോടുകൂടി വായുവില്‍ സഞ്ചരിക്കാനോ ഭിത്തിയിലൂടെ ചരിക്കാനോ ഒക്കെയുള്ള കഴിവ് സാത്താന്‍ ആവേശിച്ചവര്‍ക്കുണ്ട്.
അമാനുഷികമായ ശക്തി: മനുഷ്യസാധാരണമല്ലാത്ത ശക്തിയും ആരോഗ്യവുമാണ് ഭൂതാവേശിതര്‍ കാണിക്കുന്നത്. ഭൂതോച്ചാടനം നടക്കുന്ന സമയത്ത് തങ്ങള്‍ക്ക് എടുത്തുപൊക്കുവാന്‍ കഴിയാത്ത പല സാധനങ്ങളും അവര്‍ എടുത്തുപൊക്കുകയും കാര്‍മ്മികന് നേരെ വലിച്ചെറിയുകയും ചെയ്യാറുണ്ട്.
അസാധാരണമായ ഭാഷ: ഭൂതാവേശിതര്‍ സംസാരിക്കുന്നത് സാധാരണപോലെയല്ല. അവരുടെ ഭാഷ മനസ്സിലാക്കാന്‍ സാധാരണഗതിയില്‍ ആര്‍ക്കും സാധിക്കുകയില്ല. അപരിചിതമായ ഭാഷയിലാണ് അവര്‍ പ്രതികരിക്കുന്നത്.
കണ്ണു ഭീകരമായി തുറിപ്പിക്കുക, സത്വത്തിനെയോ സര്‍പ്പത്തിനേയോ പോലെയുള്ള ഭാവവും ശരീരഭാഷയും പ്രകടിപ്പിക്കുക, മുഖത്ത് അസാധാരണമാറ്റങ്ങള്‍ കാണപ്പെടുക, വായില്‍നിന്ന് നുരയും പതയും വമിപ്പിക്കുക, അവരൊരിക്കലും കേട്ടിരിക്കാന്‍പോലും ഇടയില്ലാത്ത ഭാഷകളില്‍ സംസാരിക്കുക, ശബ്ധത്തിനുണ്ടാവുന്ന പ്രകടമായ മാറ്റം, ശരീരത്തില്‍ മാന്തിയത്തിന്‍റെയും കടിച്ചതിന്‍റെയുമൊക്കെ പാടുകള്‍ കാണുക, പ്രായവുമായോ ശരീരപ്രകൃതിയുമായോ യോജിക്കാത്ത അസാമാന്യശരീരബലം, ദൈവനാമം കേള്‍ക്കുമ്പോഴും കുരിശുപോലെയുള്ള വിശുദ്ധവസ്തുകള്‍ കാണുമ്പോഴും കടുത്തവെറുപ്പും പേടിയും പ്രകടിപ്പിക്കുക, വായില്‍നിന്ന് അന്യവസ്തുകള്‍ പുറംതള്ളുക, വസ്തുകള്‍ ചലിപ്പിക്കാനുള്ള ശേഷി, ഭാവികാര്യങ്ങള്‍ പ്രവചിക്കുക തുടങ്ങിയവയൊക്കെ പിശാചുബാധയുടെ ലക്ഷണങ്ങളാണ്. ലെഗ്യിയോന്‍, ബാല്‍, ബേത്സബൂന്‍ മുതലായ ഓരോ പിശാചുക്കളുടെ ബാധയ്ക്കും അവരുടെ ലക്ഷ്യങ്ങള്‍ക്കുമനുസരിച്ച് ഇത്തരം സൂചനകള്‍ മാറിയും തിരിഞ്ഞുമിരിക്കും.
ഭൂതോച്ചാടനവേളയില്‍ ബാധിതര്‍ക്ക് ദൈവനാമങ്ങളും വചനങ്ങളും കേള്‍ക്കുമ്പോഴുണ്ടാവുന്ന ഭയാനകമായ ഭാവമാറ്റവും അക്രമാസക്തതയും മുഷ്ടി ചുരുട്ടി ഉച്ചാടകനെയും സമീപസ്ഥരെയും ഉപദ്രവിക്കാനുള്ള ശ്രമവും കാണുമ്പോള്‍ പ്രാര്‍ത്ഥനകള്‍ ഫലംകണ്ടു തുടങ്ങിയിരിക്കുന്നു എന്നു മനസിലാക്കാം. ഇവിടെയാണ് Exorcistനും അരികിലുള്ളവര്‍ക്കുമുള്ള വെല്ലുവിളികള്‍ തുടങ്ങുന്നത്. ഈ പ്രക്രിയ തടയാനായി ശാരീരിക-മാനസികതലങ്ങള്‍ക്ക് നേര്‍ക്ക് പിശാച് ആക്രമണം അഴിച്ചുവിടുന്നു. ഏതു തലത്തിലാണോ ഉച്ചാടകന്‍ ദുര്‍ബലനായത് അവിടെയായിരിക്കും കൂടുതല്‍ ആക്രമണം നേരിടേണ്ടിവരിക.
എപ്പിസ്‌ക്കോപ്പല്‍ അനുവാദം കിട്ടിയാല്‍ മാത്രമേ ഒരു വൈദികന് ഭൂതോച്ചാടനം നടത്താന്‍ സാധിക്കുകയുള്ളൂ.കാനന്‍ ലോ അനുസരിച്ച് ഭൂതോച്ചാടനം ചെയ്യാന്‍ ഒരു വൈദികന് മെത്രാന്‍ അനുവാദം നല്കണം. എന്നാല്‍ മെത്രാന് ഭൂതോച്ചാടനത്തില്‍ ഔപചാരികമായ പരിശീലനം ലഭിക്കാറുമില്ല. സാത്താനെ തകര്‍ക്കാന്‍ ഒരാള്‍ക്ക് മാത്രമേ കഴിയൂ യേശുക്രിസ്തുവിന്. സാത്താന്റെ തിന്മ നിറഞ്ഞ രാജ്യത്തെ കീഴടക്കാന്‍ ക്രിസ്തുവിന് മാത്രമേ കഴിയൂ. ഓരോ പുരോഹിതനും പ്രതിനിധീകരിക്കുന്നത് ക്രിസ്തുവിനെയാണ്. ഭൂതോച്ചാടന വേളയില്‍ സാത്താന്‍ കാണുന്നത് പുരോഹിതനെയല്ല ക്രിസ്തുവിനെയാണ്.
രണ്ടുതരത്തിലുള്ള ഭൂതോച്ചാടനങ്ങള്‍ സഭയില്‍ നടക്കുന്നതായി ബിഷപ് പാപ്‌റോക്കി പറയുന്നു. ഒന്ന് മൈനറും മറ്റൊന്ന് മേജറുമാണ്. മൈനര്‍ എക്‌സോര്‍സിസം അനുദിനം സഭയില്‍ മാമ്മോദീസായിലൂടെ അരങ്ങേറുന്നു. സാത്താനെയും അവന്റെ എല്ലാ പ്രവൃത്തികളെയും മാമ്മോദീസായിലൂടെ തള്ളിക്കളയുന്നു. ഇത്തരത്തിലുള്ള മൈനര്‍ ഭൂതോച്ചാടനങ്ങള്‍ ചെയ്യുന്നതിന് വൈദികന് മെത്രാന്റെ അനുവാദം ആവശ്യമില്ല.
എന്നാല്‍ മേജര്‍ ഭൂതോച്ചാടനങ്ങള്‍ ചെയ്യുന്നതിന് മെത്രാന്റെ അനുവാദം ഒരു വൈദികന് ആവശ്യമാണ്. സാത്താന് മെത്രാന്റെയും സഭയുടെയും അംഗീകാരം തിരിച്ചറിയാന്‍ കഴിയും. ഒരാള്‍ സ്വന്തം അതോറിറ്റി അവകാശപ്പെടുകയാണെങ്കില്‍ അയാള്‍ കുഴപ്പത്തിലകപ്പെടുമെന്ന് അപ്പസ്‌തോലപ്രവര്‍ത്തനം 19 പറയുന്നു. ഭൂതോച്ചാടനം നടത്താനുള്ള ശക്തി ആ വ്യക്തിക്ക് സ്വന്തമായി ലഭിക്കുന്നതല്ല.. ക്രിസ്തുവില്‍ നിന്ന് സഭയിലൂടെ ലഭിക്കുന്ന ശക്തിയാണത്. ഭൂതോച്ചാടനം നടത്തുുന്ന വ്യക്തിക്ക് സ്വന്തമായി അക്കാര്യത്തില്‍ കഴിവില്ല.