സോഷ്യല്‍ മീഡിയയില്‍ വീണ്ടുമൊരു അത്ഭുത ചിത്രം വൈറലാകുന്നു.
കാറപകടത്തില്‍ കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെയും ഒരു കുഞ്ഞിന്റെയും ജീവന്‍ ഭൂമിയില്‍നിന്ന് സ്വര്‍ഗത്തിലേക്ക് പോകുന്നതിന്റെ ദൃശ്യമാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. മുമ്പത്തെ പോലെത്തന്നെ ഈ ചിത്രത്തിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടെങ്കിലും സോഷ്യല്‍ മീഡിയ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.
ഹന്ന സിമണ്‍സ് (23), അവരുടെ ഒമ്പതുമാസം പ്രായമുള്ള കുട്ടി അലന്ന, സുഹൃത്ത് ലോറന്‍ ബൂട്യൂ (28) എന്നിവരാണ് കാറപകടത്തില്‍ മരിച്ചത്. ഏപ്രില്‍ 25-നായിരുന്നു അപകടം. അപകടത്തെത്തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കുകയായിരുന്ന മറ്റൊരു കാറിലെ ഡ്രൈവര്‍ അനീസ ഗാനോണാണ് ഈ ചിത്രം പകര്‍ത്തിയത്.
ഓഫീസിലെത്താന്‍ താന്‍ വൈകിയതിന് കാരണം അപകടമാണെന്ന് മേധാവിയെ വിശ്വസിപ്പിക്കുന്നതിനുവേണ്ടി അപകടത്തിന്റെ ദൃശ്യം പതര്‍ത്തുകയായിരുന്നു അനീസ. അപ്പോഴാണ് വിചിത്രമായ ദൃശ്യം ക്യാമറയില്‍ പതിഞ്ഞത്. അപകടമുണ്ടായ കാറിലേക്ക് മുകളില്‍നിന്ന് ഒരു പ്രകാശം പതിക്കുന്നതും അതിലൂടെ രമ്ട് നേര്‍ത്തവരകള്‍ പോലെ പുറപ്പെടുന്നതുമാണ് ദൃശ്യത്തിലുള്ളത്.
അനീസയുടെ ബന്ധുവായ താര നോബിളാണ് ചിത്രത്തിലെ പ്രകാശധാര ജീവനുകള്‍ സ്വര്‍ഗത്തിലേക്ക് പോകുന്നതിന്റേതാണെന്ന് ആദ്യം അഭിപ്രായപ്പെട്ടത്. ലെന്‍സില്‍ പതിച്ച വെളിച്ചത്തിന്റെ പ്രതിഫലനമാണതെന്ന് പലരും വാദിക്കുന്നുണ്ടെങ്കിലും, ജീവന്‍ വേര്‍പെടുന്ന നിമിഷമാണതെന്നവാദത്തിനാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചാരം.
ഒരു വലിയ വെളിച്ചിനുള്ളില്‍ രണ്ട് ചെറിയ വെളിച്ചങ്ങള്‍ കാണപ്പെടുന്നത് അപൂര്‍വമാണെന്ന് താര നോബിള്‍ പറയുന്നു. താരയും അനീസയും ചേര്‍ന്ന് കാറപടത്തില്‍ മരിച്ച ഹന്നയുടെ അമ്മ ജൂഡിയെ കണ്ടെത്തി ഫോട്ടോ കൈമാറുകയും ചെയ്തു. മകളെയും പേരക്കുട്ടിയെയും നഷ്ടപ്പെട്ട കുടുംബത്തിന് ഈ ചിത്രം പുതിയ പ്രതീക്ഷയായി മാറിയിരിക്കുകയാണിപ്പോള്‍.