കണ്ണൂര്‍: മകന് പോലീസില്‍ പരാതി നല്‍കിയതിന് സ്കൂട്ടറില്‍ കഞ്ചാവ് വെച്ച് പിതാവിനെ എക്സൈസ് സംഘത്തെ കൊണ്ട് പിടിപ്പിച്ച സംഭവത്തില്‍ വൈദികനെ അറസ്റ്റു ചെയ്തു. ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുന്‍ ഡയറക്ടര്‍ ഉളിക്കല്‍ കാലാങ്കി സ്വദേശി ഫാ. ജയിംസ് വര്‍ഗീസ് തെക്കേമുറിയിലാണ് (43) എക്സൈസിന്റെ പിടിയിലായത്.ഫാ.ജയിംസിനെതിരെ കര്‍ഷകന്റെ വൈദിക വിദ്യാര്‍ഥിയായ മകന് പ്രകൃതിവിരുദ്ധ പീഡന പരാതി നല്‍കിയതാണ് പ്രകോപനത്തിനു കാരണം. ഫാ.ജയിംസിന്റെ സഹോദരന് സണ്ണി വര്‍ഗീസ്, ബന്ധു ടി.എല്‍.റോയി എന്നിവരെ കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വൈദിക വിദ്യാര്‍ത്ഥിയായിരുന്ന കര്‍ഷകന്റെ മകന് ജയിംസിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സഹോദരന് സണ്ണി വര്‍ഗീസ്, ബന്ധു ടി എല്‍ റോയി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് ജയിംസ് കര്‍ഷകന്റെ സ്കൂട്ടറില്‍ കഞ്ചാവ് വെച്ച് എക്സൈസിനെ കൊണ്ട് പിടിപ്പിച്ച് അകത്താക്കാന്‍ ശ്രമിച്ചതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തളിപ്പറമ്ബ് എക്സൈസ് സി ഐ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തില്‍ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തത്.