ഡാര്‍ക് മോഡ് ഫീച്ചറുമായി ഫേസ്ബുക്ക് മെസഞ്ചര്‍

കാലിഫോര്‍ണിയ: ഫേസ്ബുക്ക് മെസഞ്ചറില്‍ രാത്രി ചാറ്റുകള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഡാര്‍ക്‌മോഡ് ഫീച്ചര്‍ നടപ്പിലാക്കി കമ്പനി. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് എന്നീ രണ്ട് പ്ലാറ്റ്‌ഫോമുകളിലും ഈ ഫീച്ചര്‍ ലഭ്യമാകും.(ഇതില്‍ എല്ലാവര്‍ക്കും ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.) ഫീച്ചര്‍ ലഭ്യമാവാനായി ആദ്യം മെസഞ്ചര്‍ അപ്‌ഡേറ്റ് ചെയ്യണം. നിങ്ങളുടെ ഏതെങ്കിലുമൊരു സുഹൃത്തിന് ‘മൂണ്‍’ ഇമോജി അയച്ചാണ് ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യേണ്ടത്. അയച്ച് കഴിഞ്ഞ് ഇമോജിയില്‍ തൊട്ട് കഴിഞ്ഞാല്‍ മഴപോലെ മൂണ്‍ ഇമോജികള്‍ പ്രത്യക്ഷപ്പെടും. ശേഷം മെസഞ്ചറിലെ പ്രൊഫൈല്‍ പിക്ചറില്‍ പോയി ഡാര്‍ക് മോഡ് ആക്ടിവേറ്റ് ചെയ്യാം. വാട്‌സ്ആപ്പ് സമാന ഫീച്ചര്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഇത് എല്ലാവര്‍ക്കും ലഭ്യമായി തുടങ്ങിയിട്ടില്ല.

Top