ഫേസ്ബുക്കിലെ ‘നന്ദി’ പറയുന്ന റിയാക്ഷന്‍ എന്തിനുള്ളത്? ; പൂക്കളം തീര്‍ത്ത് ആഘോഷിക്കുന്ന ഉപഭോക്താക്കള്‍ അറിയേണ്ടത്

ഫെയ്‌സ്ബുക്കിലെ പുതിയ റിയാക്ഷന്‍ ഫീച്ചര്‍ ആഘോഷമാക്കുകയാണ് ഉപയോക്താക്കള്‍. ലൈക്കും ലൗവും കഴിഞ്ഞ് മൂന്നാമതാണ് പുതിയ റിയാക്ഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘നന്ദി’ അറിയിക്കാന്‍ വേണ്ടിയുള്ള ഈ റിയാക്ഷന്‍ മാതൃദിനത്തിന്റെ ഭാഗമായാണ് ഫെയ്‌സ്ബുക്ക് പുറത്തിറക്കിയത്.

നേരത്തേ അമേരിക്കയിലടക്കം ഫെയ്‌സ്ബുക്കില്‍ അടങ്ങിയിരിക്കുന്ന ഈ റിയാക്ഷന്‍ നമുക്ക് മാതൃദിനത്തിന് ശേഷം ലഭ്യമാകില്ലെന്നാണ് വിവരം. മാതൃദിനത്തിന് ശേഷം റിയാക്ഷന്‍ സൗകര്യം ഇല്ലാതാകുമെങ്കിലും പോസ്റ്റുകളില്‍ ലഭിക്കുന്ന ‘പൂക്കള്‍ ഇഫക്ട്’ ലൈക്കുകളുടെ കൂട്ടത്തില്‍ കാണും. അത് കൊണ്ട് തന്നെ ‘ഗ്രേറ്റ്ഫുള്‍’ റിയാക്ഷന്‍ പരമാവധി ഉപയോഗിച്ച് പൂക്കളം തീര്‍ക്കുകയാണ് സോഷ്യല്‍മീഡിയാ ഉപയോക്താക്കള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരീക്ഷണാടിസ്ഥാനത്തില്‍ മറ്റ് ചില റിയാക്ഷനുകളും ഫെയ്‌സ്ബുക്ക് പുറത്തിറക്കുമെന്നാണ് അറിയുന്നത്. ഇതില്‍ സ്‌പോണ്‍സേര്‍ഡ് റിയാക്ഷനുകളും ഉള്‍പ്പെടുത്തുന്നുണ്ട്. പുതിയ റിയാക്ഷന്‍ പുറത്തിറങ്ങിയതോടെ മല്ലു ട്രോളന്മാര്‍ ഇതിനേയും ട്രോളുകളിലൂടെയാണ് വരവേറ്റത്.

Top