സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; വിദ്യാര്‍ത്ഥിനിയില്‍ നിന്ന് തട്ടിയെടുത്തത് ഏഴ് ലക്ഷം

Facebook

ബെംഗളൂരു: സോഷ്യല്‍ മീഡിയ വഴി ചതിക്കുഴില്‍പ്പെടുന്ന പെണ്‍കുട്ടികളുടെ കഥ അവസാനിക്കുന്നില്ല. ബെംഗളൂരുലാണ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുമായി പെണ്‍കുട്ടി അടുപ്പമാകുകയായിരുന്നു. പിന്നീട് സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കിലിടും എന്നു പറഞ്ഞായിരുന്നു ഭീഷണി.

ഭീഷണിപ്പെടുത്തി ഏഴ് ലക്ഷം രൂപയാണ് 22കാരനായ രാഹുല്‍ കുമാര്‍ സമ്പത്ത് തട്ടിയെടുത്തത്. സിനിമ നിര്‍മ്മാതാവിന്റെ മകന്‍ കൂടിയായ ഇയാള്‍ നവ മാധ്യമങ്ങളിലൂടെ സമ്പന്ന കൗമാരക്കാരികളെ സുഹൃത്താക്കി പണം തട്ടിയെടുക്കുക പതിവായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈസ്റ്റ് ബെംഗളൂരു സ്വദേശിനിയായ പതിനെട്ടുകാരിയുടെ പരാതിയിലാണ് രാഹുല്‍ അറസ്റ്റിലായത്. ഒരു വര്‍ഷം മുന്‍പ് സുഹൃത്തുക്കളായ ഇരുവരും തമ്മില്‍ ഏറെ അടുത്തിരുന്നു. തന്റെ പിതാവ് കന്നഡ സിനിമയിലെ വമ്പന്‍ നിര്‍മ്മാതാവാണെന്നും വൈകാതെ താനും നടനാകുമെന്നുമാണ് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്. ഇയാള്‍ക്കൊപ്പം യാത്ര ചെയ്തിട്ടുണ്ടെന്നും ഈ സമയത്ത് എടുത്ത ചിത്രങ്ങള്‍ തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

സിനിമയ്ക്ക് മുടക്കാനെന്ന നിലയിലാണ് രാഹുല്‍ തന്നോട് പണം ആവശ്യപ്പെട്ടത്. നിരസിച്ചപ്പോള്‍ ചിത്രങ്ങള്‍ നവ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്ന് പല തവണയായി ഏഴ് ലക്ഷം രൂപ നല്‍കിയെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

മകള്‍ അമിതമായി പണം ചെലവഴിക്കുന്നത് ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തി പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ രാഹുലിനെ റിമാന്‍ഡ് ചെയ്തതായും അയാളുടെ ഫോണിലും ലാപ്ടോപ്പിലും കണ്ടെത്തിയ ഇവരുടെ ചിത്രങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Top