ദുരന്തത്തിന് ഇരയായവര്‍ക്കൊപ്പം തന്റെ പ്രാര്‍ത്ഥനകളുണ്ടെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

sachin-tendulkar-event

കൊല്ലത്തെ പരവൂറില്‍ നടന്ന വെടിക്കെട്ട് ദുരന്തത്തില്‍ അനുശോചനം അറിയിച്ച് പ്രമുഖര്‍ രംഗത്തെത്തി. അപകട വാര്‍ത്ത ഞെട്ടിച്ചുവെന്ന് ക്രിക്കറ്റിന്റെ ദൈവം എന്നു വിശേഷിപ്പിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സച്ചില്‍ അനുശോചനം രേഖപ്പെടുത്തിയത്.

കൊല്ലത്തുണ്ടായ ദുരന്തത്തിന്റെ വേദനയില്‍ താനും പങ്കു ചേരുന്നുവെന്ന് സച്ചിന്‍ പറയുന്നു. ദുരന്തത്തിന് ഇരയായവര്‍ക്കൊപ്പം തന്റെ പ്രാര്‍ഥനകളുണ്ടെന്നും സച്ചിന്‍ പറഞ്ഞു. ഈയൊരു മഹാദുരന്തത്തെ നേരിടാനുള്ള ശക്തി ദൈവം നല്‍കട്ടെയെന്നും സച്ചിന്‍ പ്രതികരിച്ചു.

കൊല്ലം, പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടു ദുരന്തത്തില്‍ 102 പേര്‍ മരണപ്പെട്ടതായാണ് ഔദ്യോഗിക വിവരം. നിരവധി പേര്‍ ഗുരുതരമായി പരുക്കുകളേറ്റ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Top