ഫേസ്ബുക്ക് ലൈവിന് നിയന്ത്രണം

ഇനി മുതൽ ഫേസ്ബുക്ക് ലൈവിന് നിയന്ത്രണം. ന്യൂസിലന്‍ഡിലെ പള്ളികളില്‍ നടന്ന വെടിവയ്പ് ലൈവായി സംപ്രേഷണം ചെയ്തതിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് ലൈവിന് നിയന്ത്രണം ഏർപ്പെടുത്താൻ ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്. ഫേസ്ബുക്ക്‌ ലൈവ് ഉപയോഗിക്കുന്നതിനുള്ള നിയമങ്ങള്‍ ശക്തമാക്കുക, വിദ്വേഷം വിതയ്ക്കുന്ന പോസ്റ്റുകള്‍ തിരിച്ചറിയാന്‍ സംവിധാനമുണ്ടാക്കുക തുടങ്ങിയവയാണ് ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

Top