വാഷിംഗ്ടണ്‍: ഫേസ്ബുക്കില്‍ വന്‍ സുരക്ഷാ വീഴ്ച. അഞ്ച് കോടി ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍.ഹാക്കര്‍മാരെ കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിവരങ്ങളാണ് ചോര്‍ത്തിയത് എന്നതിനെ സംബന്ധിച്ച് ഫെയ്സ്ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.
‘വ്യൂ ആസ്’ (view as) എന്ന ഫീച്ചറിലെ സുരക്ഷാ പാളിച്ചകളിലൂടെയാണ് ഹാക്കര്‍മാര്‍ അനുമതിയില്ലാതെ അക്കൗണ്ടുകളിലേക്ക് നുഴഞ്ഞുകയറിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും പ്രധാനമാണെന്നും സുരക്ഷാപാളിച്ചയില് ക്ഷമ ചോദിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.