
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ പ്രണയിച്ച് വീട്ടമ്മ മകളെ ഉപേക്ഷിച്ച് ഒളിച്ചോടി. ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തു. ചെമ്പൂര് എതുക്കാവിള സ്വദേശി സന്തോഷ്‌കുമാറിന്റെ ഭാര്യ ശരണ്യ (25), കാമുകന്‍ പാലക്കാട് പെറ്റശേരി വാണിയാംപാറ ചുള്ളിയോട്ടുഹൗസില്‍ അബി (28) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും ശരണ്യയുടെ ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് അഞ്ചു വയസ്സുകാരിയായ മകളെ വീട്ടില്‍ തനിച്ചിരുത്തിയ ശേഷം കാമുകനൊപ്പം നാടുവിടുകയായിരുന്നു. സന്തോഷ് നല്‍കിയ പരാതിയില്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യ്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.
Tags: facebook love