ഫേസ്ബുക്കിലൂടെ പ്രണയത്തിലായി; നേരില്‍ കണ്ടപ്പോള്‍ കാമുകന് കാമുകിയെ വേണ്ട; ആത്മഹത്യക്കായി റെയില്‍പ്പാളത്തിലൂടെ നടന്ന പൊന്നാനി സ്വദേശിനിയായ പെണ്‍കുട്ടിയ്ക്ക് സംഭവിച്ചത്…

കുറ്റിപ്പുറം: ഫേസ്ബുക്ക് പ്രണയം തകര്‍ന്നതിന്റെ നിരാശയില്‍ ആത്മഹത്യയ്‌ക്കൊരുങ്ങിയ യുവതിയെ നാട്ടുകാരും പോലീസും ചേര്‍ന്ന് ചേര്‍ന്ന് രക്ഷപെടുത്തി. റെയില്‍വേ പാളത്തിന് തലവെച്ച് ആത്മഹത്യ ചെയ്യാനാണ് യുവതി ശ്രമം നടത്തിയത്. രക്ഷപെടുത്തിയ പെണ്‍കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പ്രണയനൈരാശ്യത്തിന്റെ കഥ പുറത്തു വന്നത്. പൊന്നാനി സ്വദേശിയായ 21കാരിയാണ് പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്കൊരുങ്ങിയത്.. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കണ്ണൂര്‍ സ്വദേശിയായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു.

പ്രണയം കലശലായതോടെയാണ് ഇരുവരും നേരില്‍ കാണാന്‍ തീരുമാനിച്ചത്. ഇത് പ്രകാരം ഇരുവരും കുറ്റിപ്പുറത്തെ പാര്‍ക്കില്‍വെച്ച് കണ്ടുമുട്ടുകയും ചെയ്തു. ഈ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യക്ക് തുനിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.പ്രണയ ബന്ധത്തില്‍ നിന്ന് കാമുകന്‍ പിന്മാറുന്നതായി തോന്നിത്തുടങ്ങിയതാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. ചെമ്പിക്കലിനടുത്താണ് യുവതി ജീവനൊടുക്കാന്‍ റെയില്‍പ്പാളത്തിലെത്തിയത്.

റെയില്‍പ്പാളത്തിലൂടെ നടക്കുന്ന യുവതിയെക്കണ്ട് സംശയംതോന്നിയ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പിന്നീട് പൊലീസിനെ വിവരമറിയിച്ചു. എസ്‌ഐ. ബഷീര്‍ ചിറയ്ക്കലിന്റെ നേതൃത്വത്തില്‍ പൊലീസെത്തി ചോദ്യംചെയ്തപ്പോഴാണ് പ്രണയനൈരാശ്യം മൂലം ജീവനൊടുക്കാനെത്തിയതാണെന്ന് യുവതി അറിയിച്ചത്. വീട്ടുകാരെ വിവരമറിയിച്ച പൊലീസ് പിന്നീട് യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.

Top