ഫെയ്‌സ്ബുക്ക് ലൈവിലൂടെ വിവാഹ ചടങ്ങുകള്‍ നടത്തി കാമിതാക്കള്‍

ബെംഗളൂരു: മാതാ പിതാക്കള്‍ പ്രണയ വിവാഹത്തെ എതിര്‍ക്കുന്നത് സാധാരണമാണ്. ഒട്ടും രക്ഷ ഇല്ലാതെ വന്നാല്‍ കാമിതാക്കള്‍ ഒളിച്ചോടി വിവാഹം കഴിക്കുന്നതും സാധാരണം തന്നെ. പക്ഷേ കഴിഞ്ഞ ദിവസം കര്‍ണ്ണാടകയിലെ രണ്ട് കാമിതാക്കള്‍ ഒളിച്ചോടി വിവാഹം കഴിച്ചത് അത്ര സാധാരണ വാര്‍ത്തയായി എടുക്കാന്‍ പറ്റില്ല. അതിനു പിന്നില്‍ വ്യക്തമായ ഒരു കാരണം തന്നെ ഉണ്ട്. സംഗതി വേറൊന്നും അല്ല തങ്ങളുടെ പ്രണയം അംഗീകരിക്കാതിരുന്ന മാതാപിതാക്കളെ ഫെയ്‌സ്ബുക്കിലൂടെ ഞെട്ടിച്ചു കൊണ്ടാണ് ആ പ്രണയ ജോഡികള്‍ ഒന്നായത്. തങ്ങളുടെ പ്രണയവിവാഹത്തെ എതിര്‍ത്ത മാതാപിതാക്കളോടും ബന്ധുക്കളോടും വിവാഹചടങ്ങുകള്‍ ഫെയ്‌സ്ബുക്കിലൂടെ ലൈവ് സ്ട്രീം ചെയ്ത് കാണിച്ചുകൊണ്ടാണ് ആ കമിതാക്കള്‍ പ്രതിഷേധം അറിയിച്ചത്.

കര്‍ണാടകയിലെ തുംകുരു ജില്ലയിലെ മധുഗിരി സ്വദേശികളായ കിരണ്‍ കുമാറും അഞ്ജനയുമാണ് വിവാഹചടങ്ങുകള്‍ ഫെയ്‌സ്ബുക്കിലൂടെ ലൈവ് സ്ട്രീം ചെയ്തത്. ഹെസാര്‍ഗട്ടയിലെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ”ഞങ്ങളുടെ കുടുംബാംഗങ്ങളെല്ലാം ഒത്തൊരുമിച്ച് വിവാഹം നടത്തി തരണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. എന്നാല്‍ അവരാരും ഞങ്ങളുടെ വികാരത്തെ മാനിച്ചില്ല. അതിനാല്‍ ഇതല്ലാതെ ഞങ്ങള്‍ക്ക് മറ്റുമാര്‍ഗമില്ലായിരുന്നു”കിരണ്‍ കുമാര്‍ പറഞ്ഞു. അതിനിടെ മകളെ കാണാനില്ലെന്ന് പറഞ്ഞ് അഞ്ജനയുടെ പിതാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞതിനാല്‍ ഇവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തുമെന്നും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ വിവാഹം തടയാനാകില്ലെന്നുമാണ് ഈ പരാതിയെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. ബിസിനസുകാരനായ കിരണ്‍ കുമാറും, ബികോം രണ്ടാംവര്‍ഷം വിദ്യാര്‍ഥിനിയായ അഞ്ജനയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാല്‍ വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ ഈ ബന്ധത്തെ എതിര്‍ത്തു. തങ്ങള്‍ക്ക് പിരിയാനാകില്ലെന്നും വിവാഹം നടത്തിതരണമെന്നും ഇവര്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്നാണ് കിരണ്‍ കുമാറും അഞ്ജനയുയും ഹെസാര്‍ഗട്ടയിലെ ക്ഷേത്രത്തില്‍വെച്ച് വിവാഹിതരാകാന്‍ തീരുമാനിച്ചത്.

Top