ചാറ്റിങ്ങിലെ പച്ചലൈറ്റ് കാണുമ്പോള്‍ കിട്ടുമോ എന്ന് ചോദിച്ച് കൂടുന്ന പൂവാലന്‍മാര്‍ക്ക് മറുപടിയുമായി ജോമോള്‍ ജോസഫെന്ന യുവതി സോഷ്യല്‍ മീഡിയയില്‍ മറുപടി നല്‍കിയിരുന്നു. ജോമോളിന്റെ മറുടി ചര്‍ച്ചയായതോടെ പ്രതി മറുപടിയുമായു കുടുതല്‍ പേരെത്തിയിരുന്നു.
അതേ വീട്ടമ്മ വീണ്ടും ഇത്തരം ചൊറിച്ചിലുകാര്‍ക്കുള്ള മറുപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണ എത്തിയത് കഴിഞ്ഞ പോസ്റ്റിന്റെതുടര്‍ച്ചയെന്ന നിലയ്ക്കാണ്. സ്ത്രീ ശരീരത്തെക്കുറിച്ച് പൊതു സമൂഹത്തില്‍ നിലനില്‍ക്കുന്ന അബദ്ധ ധാരണകളെ പൊളിച്ചടുക്കുകയാണ് തന്റെ പുത്തന്‍ പോസ്റ്റിലൂടെ ജോമോള്‍.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പോസ്റ്റുകള്‍ക്ക് അടിയില്‍ വന്ന കമന്റുകള്‍ വായിച്ചു നോക്കിയാല്‍ മനസ്സിലാകുന്ന ചില കാര്യങ്ങളുണ്ട്, അതൊന്ന് പറഞ്ഞുപോയേക്കാം.പ്രധാനമായും ലൈവിനടിയില്‍ വന്ന് ധാരാളം പേര്‍ പറഞ്ഞ ആക്ഷേപം, ഞാന്‍ കറുത്തിട്ടാണ് എന്നതാണ്. ഞാന്‍ കറുത്തതോ വെളുത്തതോ എന്നത് എന്നെ മാത്രം ബാധിക്കുന്ന വിഷയമല്ലേ? എന്റെ കറുത്ത നിറം എങ്ങനെയാണ് നിങ്ങളുടെ വിഷയമാകുന്നത്? അതാ കറുത്തവള്‍ അകറ്റിനിര്‍ത്തപ്പെടേണ്ടവരെന്നും, വെളുത്തവര്‍ക്ക് മാത്രമേ പൊതു സമൂഹത്തില്‍ സ്വീകാര്യതയുള്ളൂ എന്നുമാണോ എന്നെ എന്റെ നിറം പറഞ്ഞ് ആക്ഷേപിച്ച ധാരാളം പുരുഷന്മാര്‍ പറഞ്ഞുവെച്ചത്? ഈ ലോകത്ത് വെളുത്തവര്‍ മാത്രമല്ല ഉള്ളത്, കറുത്തവരുടേത് കൂടിയാണ് ഈ ലോകം.
അടുത്തതായി കേട്ട ഒരു ആക്ഷേപം എന്റെ മുലകള്‍ തൂങ്ങിയതോ ഇടിഞ്ഞതോ ആണെന്നാണ്. ഒരു മഹാന്‍ കുറച്ചു കൂടി കടന്ന്, അഞ്ചോ ആറോ പെറ്റ പശുവിന്റെ അകിട് കാണുന്ന പുച്ഛമാണ് എന്റെ മുലകളോട് എന്നും പറഞ്ഞ് പോസ്റ്റുമിട്ടത് കണ്ടു ഇങ്ങനെ തുടരുന്നു വിശദീകരണങ്ങള്‍
ഫേസ്ബുക്ക് കുറിപ്പ്
സ്ത്രീ ശരീരം – നിലനില്‍ക്കുന്ന അബദ്ധ ധാരണകള്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പോസ്റ്റുകള്‍ക്ക് അടിയില്‍ വന്ന കമന്റുകള്‍ വായിച്ചു നോക്കിയാല്‍ മനസ്സിലാകുന്ന ചില കാര്യങ്ങളുണ്ട്, അതൊന്ന് പറഞ്ഞുപോയേക്കാം.
പ്രധാനമായും ലൈവിനടിയില്‍ വന്ന് ധാരാളം പേര്‍ പറഞ്ഞ ആക്ഷേപം, ഞാന്‍ കറുത്തിട്ടാണ് എന്നതാണ്. ഞാന്‍ കറുത്തതോ വെളുത്തതോ എന്നത് എന്നെ മാത്രം ബാധിക്കുന്ന വിഷയമല്ലേ? എന്റെ കറുത്ത നിറം എങ്ങനെയാണ് നിങ്ങളുടെ വിഷയമാകുന്നത്? അതാ കറുത്തവള്‍ അകറ്റിനിര്‍ത്തപ്പെടേണ്ടവരെന്നും, വെളുത്തവര്‍ക്ക് മാത്രമേ പൊതു സമൂഹത്തില്‍ സ്വീകാര്യതയുള്ളൂ എന്നുമാണോ എന്നെ എന്റെ നിറം പറഞ്ഞ് ആക്ഷേപിച്ച ധാരാളം പുരുഷന്മാര്‍ പറഞ്ഞുവെച്ചത്? ഈ ലോകത്ത് വെളുത്തവര്‍ മാത്രമല്ല ഉള്ളത്, കറുത്തവരുടേത് കൂടിയാണ് ഈ ലോകം.
കേരളത്തിലെ ആളുകള്‍ വടക്കേഇന്ത്യയിലേക്ക് ചെല്ലുമ്പോള്‍ ഒരു കാലത്ത് വിളിച്ചിരുന്നത് മദ്രാസി എന്നാണ്. ആ മദ്രാസി വിളിയില്‍ കറുത്തവനെന്ന പ്രയോഗം നിഴലിച്ചിരുന്നു എന്നത് പലരും കാണാതെ പോകുന്നു, അതായത് മലയാളി കറുത്തവനെന്ന പൊതുബോധം നിലനിന്നിരുന്നു. കേരളത്തില്‍ കറുത്തവനെന്നും വെളുത്തവനെന്നും മേനിപറയുന്ന മലയാളി, വിദേശരാജ്യങ്ങളില്‍ ചെന്ന് കഴിയുമ്പോള്‍ ഇതേ വര്‍ണ്ണ വിവേചനം അവന് അന്നാട്ടുകാരില്‍ നിന്നും നേരിടുന്നു. ഇന്നും സായിപ്പിന് കറുത്തവരോടുള്ള, മലയാളികളോടുള്ള, ഇന്ത്യക്കാരോടുള്ള സമീപനം ഒന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും ഇതേ വിവേചനം നേരിട്ടനുഭവിക്കുന്നതിനുള്ള യോഗം ഉണ്ടായിക്കാണും എന്നാണ് എന്റെ തോന്നല്‍. അപ്പോള്‍ ആണായാലും പെണ്ണായാലും കറുത്തവരെന്നോ വെളുത്തവരെന്നോ ഉള്ള നിങ്ങളുടെ വിലയിരുത്തലും, കറുത്തവരോട് കാണിക്കുന്ന ആക്ഷേപ നിലപാടും വര്‍ണ വിവേചനത്തിന്റെ അങ്ങേ തലക്കലുള്ള നീചതയുടെ വിഷം തുപ്പല്‍ മാത്രമാണ്.
അടുത്തതായി കേട്ട ആക്ഷേപം, എന്റെ കാലുകളില്‍ പാടുകളുണ്ട്, എന്നതാണ്. എന്റെ കാലില്‍ മാത്രമല്ല, കൈകളിലും പാടുകളുണ്ട്. ആ പാടുകള്‍ ഞാന്‍ ജീവിക്കാനായി അധ്വാനിക്കുന്നതിലൂടെ ലഭിച്ചതാണ്. വീട്ടിലെ ജോലികളും, അത്യാവശ്യം കൃഷിപ്പണികളും ഒക്കെ ചെയ്യുന്ന ഒരു സാധാരണ മലയാളി സ്ത്രീയാണ് ഞാന്‍. ഭക്ഷണം പാകം ചെയ്യുമ്പോള്‍ പലതവണ കൈ പൊള്ളിയിട്ടുണ്ട്, കൈകള്‍ മുറിഞ്ഞിട്ടുണ്ട്, സ്‌കൂട്ടര്‍ പുറകോട്ട് എടുക്കുമ്പോള്‍ സ്റ്റാന്റ വന്ന് തട്ടി എന്റെ കാല്‍പാദം മുറിഞ്ഞ് തുന്നിക്കെട്ടിടേണ്ടിവന്നിട്ടുണ്ട്, കാല്‍വിരലുകള്‍ വെച്ചു കുത്തി മുറിഞ്ഞിട്ടുണ്ട്, കൃഷിപ്പണി എടുക്കുമ്പോള്‍ കാലിന്റെ മുട്ടിന് താഴെ കമ്പ് കൊണ്ട് മുറിഞ്ഞിട്ടുണ്ട്.
ആ പാടുകളില്‍ ചിലത് ഇന്നും എന്റെ ശരീരത്തില്‍ അവശേഷിക്കുന്നുണ്ട്. ഇതേ പാടുകള്‍ നിങ്ങളുടെ വീടുകളില്‍ അടുക്കളയിലും തൊടിയിലുമായി ജീവിതം തള്ളിനീക്കുന്ന നിങ്ങളുടെ ഭാര്യമാരിലും, അമ്മമാരിലും ഒക്കെ കാണാം. ആ പാടുകള്‍ ഉള്ളതുകൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ അമ്മയോടോ ഭാര്യയോടോ സഹോദരിയോടോ പുച്ഛം തോന്നുകയും പാണ്ടുള്ളവളെന്ന് മുദ്രകുച്ചി മാറ്റി നിര്‍ത്തുകയും ചെയ്യുന്നു എങ്കില്‍ നിങ്ങള്‍ എത്രയും പെട്ടന്ന് മാനസിക രോഗ വിദഗ്ധനെ കാണേണ്ടതാണ്, കാരണം നിങ്ങള്‍ക്ക് വെച്ചു വിളമ്പി തരുന്നതിന്റെ പ്രതിഫലം മാത്രമാണ് അവരുടെ ശരീരത്തെ പാടുകളെന്ന തിരിച്ചറിവ് പോലുമില്ലാത്ത നിങ്ങള്‍ പിന്നെ മാനസീകരോഗികളല്ലാതെ വേറെന്താണ്?
അടുത്തതായി കേട്ട ഒരു ആക്ഷേപം എന്റെ മുലകള്‍ തൂങ്ങിയതോ ഇടിഞ്ഞതോ ആണെന്നാണ്. ഒരു മഹാന്‍ കുറച്ചു കൂടി കടന്ന്, അഞ്ചോ ആറോ പെറ്റ പശുവിന്റെ അകിട് കാണുന്ന പുച്ഛമാണ് എന്റെ മുലകളോട് എന്നും പറഞ്ഞ് പോസ്റ്റുമിട്ടത് കണ്ടു.
അല്ലയോ മുല സ്നേഹികളേ, നിങ്ങള്‍ എപ്പോഴാണ് എന്റെ മുലകള്‍ കണ്ടത്? എന്റെ മുലകള്‍ ഇടിഞ്ഞ് തൂങ്ങിയതെന്ന് നിങ്ങള്‍ പ്രഖ്യാപിച്ചത് എന്ത് ലക്ഷണ ശാസ്ത്ര പ്രകാരമാണ്? ഇനി ഞാന്‍ പോലുമറിയാതെ ആരെങ്കിലും എന്റെ മുലകള്‍ പരിശോധിച്ച് തൂങ്ങിയതെന്ന് കണ്ടെത്തിയെങ്കില്‍ ആ മാമോഗ്രാഫി സ്പെഷലിസ്റ്റുകള്‍ ആ പരിശോധനാ റിപ്പോര്‍ട്ട് ഒന്ന് പരസ്യപ്പെടുത്തണേ..
ഇനി വിഷയത്തിലേക്ക് വരാം, ഒരു സ്ത്രീയുടെ മുലകള്‍ ഉരുണ്ട് തുടുത്ത് നേരേ നില്‍ക്കണം എന്ന പൊതുബോധം ആണ് ഒന്നാമത്തെ വിഷയം. ഈ പൊതുബോധം യഥാര്‍ത്ഥത്തില്‍ സ്ത്രീയുടെ ശരീരത്തോട് നീതി പുലര്‍ത്തുന്നതല്ല. അതിനാല്‍ തന്നെ ഈ പൊതുബോധത്തിനടിമയായ പുരുഷന്‍ ഏതു സ്ത്രീയുടെ അടുത്ത് പോയാലും തൃപ്തനാകുകയില്ല, കാരണം അവന്റെ സ്വപ്നത്തിലുള്ള സ്ത്രീശരീരവും, അവന്‍ കാണുന്ന സ്ത്രീ ശരീരവുമായി വലിയ അന്തരം വരുമ്പോള്‍ അവന്റെ പ്രതീക്ഷകള്‍ തെറ്റുന്നു, അവന്‍ നിരാശനാകുന്നു, അവന് ലൈംഗിക അഭിനിവേശം അണയാതെ വരുന്നു, അവന്‍ സെക്ഷ്വല്‍ ഫ്രസ്ട്രേഷനിലേക്ക് പോകുന്നു, അവന്റെ സെക്ഷ്വല്‍ ഫ്രസ്ട്രേഷന്‍ അവനെ കടുത്ത ലൈംഗിക ദാരിദ്ര്യത്തിലേക്ക് വലിച്ചിടുന്നു, അവനൊരു മാനസീക രോഗിയായി മാറുന്ന വിവരം അവനു പോലും അറിയാതെ പോകുന്നു. ഇതല്ലേ സെക്ഷ്വലി ഫ്രല്ട്രേറ്റഡ് മലയാളിയുടെ പ്രധാന പ്രശ്നം?
ഇനി പ്രസവിച്ച്, കുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീകളുടെ മാറിടം ഇടിഞ്ഞ് തൂങ്ങാനായി സാധ്യതയുമുണ്ട്, ഓരോ സ്ത്രീയും പ്രസവിച്ച് കുട്ടികളെ മുലയൂട്ടി വളര്‍ത്തുന്നതിന് അവളുടെ ശരീരം അവള്‍ക്ക് സമ്മാനിക്കുന്നതാണ് അവളിലെ ഈ ശാരീരികമായ മാറ്റം. അവളിലെ ആ ശാരീരികമായ മാറ്റത്തോട് പോലും പുച്ഛമുള്ള പുരുഷന്മാരുടെ മനോനില എന്തായിരിക്കും? അഞ്ചോ ആറോ പെറ്റ പശുവിന്റെ അകിടിനോട് പുച്ഛമുള്ള പുരുഷന് അതേ പുച്ഛമല്ലേ ഇടിഞ്ഞ് തൂങ്ങിയ മാറിടമുള്ള സ്ത്രീകളോടും? അതായത് തനിക്ക് മുലപ്പാല്‍ ചുരത്തിയ സ്വന്തം അമ്മയുടെ മാറിടത്തോട് പോലും പുച്ഛമുള്ളവരാണ് ചില പുരുഷന്മാരെന്നത് വലിയൊരു ചിന്തതന്നെയാണ് എന്നിലേക്ക് പകര്‍ന്നത് ഞെട്ടിക്കുന്ന ചിന്ത
എന്റെ പോസ്റ്റിനടിയില്‍ ഇനിയുമുണ്ട് പലതും, കോടിയ മുഖമാണ്, അങ്ങനെ പല പല വര്‍ണ്ണനകളും അധിക്ഷേപങ്ങളും. എന്റെ മുഖം കോടിയതോര്‍ത്ത് എന്തിനാണ് പ്രിയ്യപ്പെട്ട പുരുഷ കേസരികളേ നിങ്ങള്‍ വേദനിക്കുകയോ ആകുലപ്പെടുകസോ നിരാശപ്പെടുകയോ ചെയ്യുന്നത്? എന്റെ ജീവിത പങ്കാളിയും ലൈംഗിക പങ്കാളിയുമായ പുരുഷനില്ലാത്ത ആകുലത, എന്റെ ശരീരത്തെയോര്‍ത്ത് നിങ്ങള്‍ പ്രകടിപ്പിക്കുന്നതെന്തിനാണ്? ഇതല്ലേ പ്രിയ്യ പുരുഷൂസ്, നിങ്ങളുടെ ഭാര്യമാരേക്കാള്‍, കാമുകിയേക്കാള്‍, കൂടുതലായി അന്യന്റെ ഭാര്യയെ ഓര്‍ത്ത് വേദനിക്കുന്ന നിങ്ങളുടെ നിസഹായാവസ്ഥ? ആ നിസഹായാവസ്ഥയിലുള്ള നിങ്ങളോട് സഹതാപം മാത്രമേ എനിക്കുള്ളൂ.
ഇത്തരം അബദ്ധ ധാരണകളെല്ലാം നിലിനില്‍ക്കുന്നത്, ഇത്തരമാളുകള്‍ക്ക് സ്ത്രീ ശരീരത്തെ കുറിച്ച് കൃത്യമായ അറിവില്ലാത്തതുകൊണ്ട് മാത്രമാണ്. കൂടാതെ വയറുചാടിയ പുരുഷന് പോലും ആലില വയറുള്ള സ്ത്രീയെ ഭോഗിക്കണം, അവളുടെ ശരീരം കൃത്യമായ അഴകളവുകളില്‍ തന്നെ തളച്ചിടണം, അവളുടെ മേനിയഴകിന് മാനദണ്ഡം കല്‍പ്പിക്കുന്ന പുരുഷാ, നീ നിന്റെ മേനിഴകിനായി എന്ത് മാനദണ്ഡമാണ് കല്‍പ്പിച്ചിരിക്കുന്നത്? അവളെ ലൈംഗികമായി തൃപ്തിപ്പെടുത്താന്‍ നീളവും വണ്ണവും കൂടിയ ലിംഗമോ, സിക്സ്പാക്ക് ശരീരമോ, നിര്‍ത്താതെ അരമണിക്കൂറോ ഒരുമണിക്കൂറോ ശാരീരികമായി അവളില്‍ അധ്വാനിക്കാന്‍ ഉള്ള കഴിവും അല്ല പുരുഷാ വേണ്ടത്, പകരം അവളുടെ മനസ്സറിഞ്ഞ്, അവളെ ഒന്ന് ചേര്‍ത്ത് പിടിക്കാനുള്ള മനസ്സുമാത്രമാണ്. ആ മനസ്സു കാണിക്കുന്ന പുരുഷമുഖത്തിന്റെ വൈരൂപ്യമോ, അവന്റെ മേനിയാഴകോ ആയിരിക്കില്ല അവളുടെ പരിഗണനാ വിഷയം, മറിച് അവന്റെ മാനവീകതയും സ്നേഹമുള്ള മനസ്സും, അവള്‍ക്കായി അവന്റെ മനസ്സിലുള്ള കരുതലും, സ്നേഹവും മാത്രമാണ്.
കൂടെയുള്ളവളെ പതിയെ നെഞ്ചോട് ചേര്‍ത്തു നോക്കു, അവളുടെ കണ്ണുകളില്‍ സ്നേഹത്തിന്റെ കടല്‍ കാണാനാകും, അതിനുമപ്പുറം നീയീ കാണിച്ചു കൂട്ടുന്നതൊക്കെ, അവളില്‍ വെറുപ്പിന്റെ വിത്തുമുളപ്പിക്കുക മാത്രമേയുള്ളൂ.
ചആ എന്റെ പോസ്റ്റിനടിയിലെ ഒരു തെറി കമന്റ് പോലും ഡിലീറ്റ് ചെയ്തിട്ടില്ല, അതിനൊന്നും മറുപടി പറയുന്നില്ല, ലൈംഗിക ദാരിദ്ര്യമുള്ള, സ്‌ക്ഷ്വലി ഫ്രസ്ട്രേറ്റഡായ പുരുഷന്മാരുടെ ദാരുണ അവസ്ഥ മനസ്സിലാക്കാനായി ആ തെറികള്‍ ധാരാളം, ഗോവിന്ദച്ചാമിയും ആമിറുള്‍ ഇസ്ലാമും ഒക്കെ ഇവരുടെ മുമ്പില്‍ വെറും പാവങ്ങള്‍ മാത്രം അവസരമൊത്തു കിട്ടിയാല്‍ ഇവരൊക്കെ അവരെക്കാള്‍ വലിയ ക്രിമിനലുകള്‍ ആണെന്നത് തെളിയിക്കും