കാലിഫോര്‍ണിയ:നിയമക്കുരുക്കായേക്കാവുന്ന ടാഗിങ് സംവിധാനം ഫെയ്സ് ബുക്ക് നിര്‍ത്തലാക്കിയേക്കും . സുഹൃത്തുക്കളുടെ നിരന്തരമായുള്ള ഫെയ്‌സ് ബുക്ക് ടാഗിംഗ് അലോസരപ്പെടുത്തുന്നു എന്നതാണ് കാരണം. കാരണം കാണിച്ച് ഫെയ്‌സ് ബുക്ക് ഉപയോക്താക്കള്‍ നല്‍കിയിട്ടുള്ള പരാതിയില്‍ ഉടനടി പരിഹാരം കണ്ടേക്കാം .
ഉപയോക്താക്കളുടെ ആവശ്യം എളുപ്പത്തില്‍ തള്ളിക്കളയാന്‍ കഴിയാത്ത ഫെയ്‌സ് ബുക്ക് ടാഗിങ്ങില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കാം എന്നാണ് ടെക് ലോകം വിലയിരുത്തുന്നത്. അനാവശ്യ ടാഗിങ്ങ് തങ്ങളുടെ സ്വകാര്യത ലംഘിക്കുന്നുവെന്ന് കാണിച്ച് ഒരുകൂട്ടം ഉപയോക്താക്കള്‍ സമര്‍പ്പിച്ചിട്ടുള്ള പരാതിയില്‍ നിയമനടപടി നേരിടുകയാണ് ഫെയിസ് ബുക്ക്.
പരാതികള്‍ തള്ളണമെന്ന് ഫെയിസ് ബുക്കിന്റെ ആവശ്യം കാലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതി തള്ളിക്കളഞ്ഞു. ഫെയ്‌സ് ബുക്ക് 2010ല്‍ അവതരിപ്പിച്ച ഫോട്ടോ ടാഗിങ്ങ് ടൂള്‍ സംവിധാനമാണ് ഫെയ്‌സ് ബുക്കിനെ ഇപ്പോള്‍ നിയമക്കുരുക്കിലാക്കിയിട്ടുള്ളത്. അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങളെ സുഹൃത്തുക്കളുടെ അക്കൗണ്ടുമായി ബന്ധപ്പെടുത്താന്‍ ഉപയോഗിക്കുന്ന സഹായിക്കുന്ന സംവിധാനമാണ് ടാഗിംഗ്.