ന്യൂഡൽഹി: വ്യക്തികളുടെ സ്വകാര്യ ചാറ്റിങ്ങും കൈമാറാൻ ഫെയ്‌സ്ബുക്ക് ..വ്യക്തികളുടെ സ്വകാര്യ സംഭാഷണ വിവരങ്ങൾ പോലീസിനു നൽകാൻ തയാറാണെന്നു ഫേസ്ബുക്ക് ധാരണയായി . പ്രത്യേക സ്വഭാവമുള്ള കേസുകളിൽ ചാറ്റ് വിവരങ്ങൾ നൽകാൻ തയാറാണെന്നാണ് ഫേസ്ബുക്ക് ഡൽഹി പോലീസിനെ അറിയിച്ചിരിക്കുന്നത്. കുട്ടികൾ, സ്്വത്രീകൾ എന്നിവർക്കെതിരേയുള്ള കുറ്റങ്ങളിൽ പോലീസിന് ഫേസ്ബുക്ക് സഹായം ലഭിക്കും. ഫേസ്ബുക്ക് ഇന്ത്യ തലവൻ സത്യ യാദവ്, യുഎസിൽനിന്ന് എത്തിയ ഫേസ്ബുക്ക് സംഘം എന്നിവരുമായി ഡൽഹി പോലീസിന്‍റെ സൈബർ വിഭാം നടത്തിയ കൂടിക്കാഴ്ചയിലാണ് ചാറ്റ് വിവരങ്ങൾ പങ്കുവയ്ക്കാൻ ധാരണയായത്.
നിലവിൽ വ്യക്തികളുടെ ഫേസ്ബുക്ക് ചാറ്റ് വിവരങ്ങൾ പോലീസിനു നൽകാറില്ല. എന്നാൽ ചില കേസുകളിൽ ഈ ചാറ്റ് വിവരങ്ങൾ തെളിവാകുമെന്ന പോലീസിന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ വിവരങ്ങൾ കൈമാറാൻ ഫേസ്ബുക്ക് സമ്മതമറിയിക്കുകയായിരുന്നു. എന്നാൽ വിവരങ്ങൾ കൈമാറുന്നതിനു മുന്പ് കേസ് സംബന്ധിച്ച് തങ്ങൾ പഠനം നടത്തുമെന്ന് ഫേസ്ബുക്ക് പോലീസിനെ അറിയിച്ചിട്ടുണ്ട്.