സുരേഷ് ഗോപി എംപി അറസ്റ്റില്‍: വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ പിടി വീണു; അറസ്റ്റ് ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കാത്തതിനാല്‍

കൊച്ചി: വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ ലക്ഷങ്ങള്‍ സര്‍ക്കാരിനെ വെട്ടിച്ച സുരേഷ് ഗോപിക്ക് എംപിക്ക് പിടിവീണു. നേരത്തെ സുരേഷ് ഗോപി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അപ്പോള്‍ തന്നെ ജാമ്യത്തില്‍ വിടുകയാണ് ഉണ്ടായത്. ഒരുലക്ഷം രൂപ ബോണ്ടിലും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലുമാണ് വിട്ടത്.

സുരേഷ്ഗോപി നല്‍കിയ വിശദീകരണം തൃപ്തികരമെല്ലെന്ന് നേരത്തെ തന്നെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപി ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. 2010ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് 2014ലെ വാടകചീട്ടാണ് സുരേഷ് ഗോപി ഹാജരാക്കിയിരുന്നത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയെങ്കിലും അറസ്റ്റുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ തന്നെ നിര്‍ദേശ പ്രകാരം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയെന്ന കാര്യം നടി അമലപോള്‍ നിഷേധിച്ചു. പുതുച്ചേരിയിലെ വാടക വീട്ടില്‍ താമസിച്ചപ്പോഴാണ് കാര്‍ റജിസ്റ്റര്‍ ചെയ്തതെന്ന നിലപാടില്‍ അമല പോള്‍ ഉറച്ചു നിന്നു.

ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിലും ഇക്കാര്യമാണ് അമലപോള്‍ പറഞ്ഞത്. അമലപോലിനെ ക്രൈംബ്രാഞ്ച് ഇന്ന് രണ്ട് മണിക്കൂറുകളോളം ചോദ്യം ചെയ്തു.

വീണ്ടും വിശദമായ ചോദ്യം ചെയ്യല്‍ നടക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.അമലയുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. അതില്‍ പത്ത് ദിവസത്തിനു ശേഷമേ നടപടി ഉണ്ടാകൂ. അതിനു ശേഷമേ ചോദ്യം ചെയ്യലുണ്ടാവൂ.

Top