നിഖില്‍ തോമസ് കുറ്റം സമ്മതിച്ചെന്ന് പൊലീസ്; വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എസ്എഫ്‌ഐ മുന്‍ ഏരിയ പ്രസിഡന്റ്; അബിനും കേസില്‍ പ്രതിയാകും; നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി

ആലപ്പുഴ: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസ് കുറ്റം സമ്മതിച്ചെന്ന് പൊലീസ്. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എസ്എഫ്‌ഐ മുന്‍ ഏരിയ പ്രസിഡന്റ് അബിന്‍ സി.രാജാണെന്ന് നിഖില്‍ പറഞ്ഞു. അബിനും കേസില്‍ പ്രതിയാകും. മാലിദ്വീപില്‍ ജോലി ചെയ്യുന്ന അബിനെ വിദേശത്തുനിന്ന് ഉടന്‍ നാട്ടിലെത്തിക്കുമെന്ന് കായംകുളം ഡിവൈഎസ്പി ജി. അജയ്‌നാഥ് പറഞ്ഞു. നിഖില്‍ തോമസിനെ വൈദ്യ പരിശോധനയ്ക്കായി കായംകുളം താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഉച്ചയ്ക്കു ശേഷം കായംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.

വ്യാജ ഡിഗ്രി കേസില്‍ പിടിയിലായ കായംകുളത്തെ മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. കോഴിക്കോട്ടുനിന്ന് കോട്ടയത്തേക്ക് വരുമ്പോള്‍, ബസ്സില്‍ പരിശോധന നടത്തിയാണ് നിഖിലിനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. നിഖില്‍ കൊട്ടാരക്കരയ്ക്കാണ് ടിക്കറ്റെടുത്തിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

 

Top