ഒരു ഭർത്താവും ഭാര്യയും പുതിയ വീടെടുത്തു, എന്നാൽ പുതിയെ വീടിന്റെ സ്‌പെയർ കീ വേണമെന്ന് പറഞ്ഞ് യുവതിയുടെ അമ്മായിയമ്മ രംഗത്തുവന്നു.
യുവതി വീടിന്റെ സ്‌പെയർ കീയ്ക്ക് പകരം വ്യാജ താക്കോലുകൾ ആണ് നൽകിയത്. ഒടുവിൽ അത് അമ്മായിയമ്മ അറിയുകയും വീട്ടിൽ വലിയ ബഹളം ഉണ്ടാവുകയും ചെയ്തു. ഇവരുടെ പഴയ വീടിന്റെ താക്കോലും അമ്മായിയമ്മയുടെ കയ്യിൽ ഉണ്ടായിരുന്നു.
ഇവർ ഭയങ്കര ശല്യക്കാരിയാണെന്നാണ് യുവതി പറയുന്നത്. അതുമാത്രമല്ല ഇവർ ഒളിഞ്ഞു നോട്ടക്കാരിയാണെന്നും യുവതി പറയുന്നു. രണ്ട് തവണ തന്റെ ഭർത്താവുമായി സ്വകാര്യനിമിഷങ്ങൾ പങ്കിടുമ്പോൾ ഇവർ താക്കോലിട്ട് കടന്നു വന്നതായും പറയുന്നു.
അതുകൊണ്ട് തന്നെ താക്കോൽ കൊടുക്കാൻ ഇവർക്ക് തോന്നിയില്ല. അതുകൊണ്ടാണ് കള്ള താക്കോൽ കൊടുത്തത്. താക്കോൽ വാങ്ങുമ്പോൾ ഇരുവരും ഉണ്ടാകുമ്പോഴോ അല്ലെങ്കിൽ അടിയന്തരമായ ആവശ്യം ഉണ്ടാവുമ്പോൾ മാത്രമേ ഈ താക്കോൽ തുറക്കുകകയുള്ളൂ എന്ന് പറഞ്ഞിരുന്നു.
എന്നാൽ ക്രിസ്മസ് ഡിന്നർ കഴിക്കുന്ന സമയത്ത് അമ്മായിയമ്മ യുവതിയെ വിളിച്ചു തെറി പറഞ്ഞു. തനിക്ക് എന്തിനാണ് ഈ കള്ള താക്കോൽ തന്നതെന്ന് പറഞ്ഞായിരുന്നു ദേഷ്യപ്പെട്ടത്.
അപ്പോൾ നിങ്ങൾ എന്തിനാണ് വാതിൽ വീട് തുറക്കാൻ ശ്രമിച്ചതെന്ന് യുവതി ചോദിച്ചു. ഇതോടെ അമ്മായിയമ്മ പെട്ടുപോയി.. ‘അടിയന്തര സാഹചര്യമില്ലെങ്കിൽ അത് ഉപയോഗിക്കില്ലെന്ന് നിങ്ങൾ വാഗ്ദാനം ചെയ്തില്ലേ? അതിനാൽ നിങ്ങൾ അടിയന്തരമായ ആവശ്യം ഇല്ലാത്തപ്പോൾ അകത്ത് കയറാൻ ശ്രമിച്ചു.
നിങ്ങൾ ഞങ്ങൾക്ക് നൽകിയ വാഗ്ദാനം ലംഘിച്ചു!’ യുവതി അമ്മായിയമ്മയോട് പറഞ്ഞ്. ഉത്തരംമുട്ടിയ അവസ്ഥയിലായി ഇവർ. എല്ലാവരും കാര്യം അറിഞ്ഞതിൽ ഇവർക്ക് കലിപ്പായി. അടുക്കളയിൽ കയറി ഒച്ചയിട്ടു.ഇതിന്റെ പേരിൽ യുവതിയും ഭർത്താവും തമ്മിൽ വഴക്ക് നടന്നു.
തന്റെ അമ്മയെ അപമാനിച്ചെന്ന് പറഞ്ഞ് യുവതിയെ വഴക്ക് പറഞ്ഞു. ക്രിസ്മസ് ഡിന്നർ നശിപ്പിച്ചതിന് അമ്മയോട് മാപ്പ് പറയണം എന്നും പറഞ്ഞു. എന്നാൽ യുവതി ഭർത്താവിന്റെ ആവശ്യം സമ്മതിച്ചില്ല.