അരുംകൊലയില്‍ നുണപ്രചാരണവുമായി സംഘപരിവാര്‍…കൈ ഉയര്‍ത്തി റീത്ത് വാങ്ങുന്ന തലശേരി എംഎല്‍എ എഎന്‍ ഷംസീറിന്റെ ചിത്രം പ്രചരിക്കുന്നത് മരണ വീട്ടിലെ സെല്‍ഫി എന്ന പേരില്‍!..ബാബു ബിജെപി പ്രവര്‍ത്തകന്‍’; ഏറ്റുപിടിച്ച് കോണ്‍ഗ്രസും ലീഗും

കണ്ണൂർ :മാഹി പള്ളൂര്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിന്റെ അരുംകൊലയില്‍ നുണപ്രചാരണവുമായി സംഘപരിവാര്‍ രംഗത്ത് എന്ന് ആരോപണം .കൈ ഉയര്‍ത്തി റീത്ത് വാങ്ങുന്ന തലശേരി എംഎല്‍എ എഎന്‍ ഷംസീറിന്റെ ചിത്രം പ്രചരിക്കുന്നത് മരണ വീട്ടിലെ സെല്‍ഫി എന്ന പേരില്‍.അരുംകൊല ചെയ്ത് മണിക്കൂറുകള്‍ക്കകം വ്യാജ പ്രചരണവുമായി സംഘപരിവാര്‍ തന്നെ രംഗത്തെത്തിയത് വന്‍ പ്രതിഷേധത്തിന് കാരണമായി.പിന്തുണയുമായി വ്യാജ ചിത്രം പ്രചരിപ്പിക്കാൻ ലീഗും കോൺഗ്രസ് അണികളും രംഗത്ത് വന്നത് വാൻ പ്രതിഷേധത്തിലേക്ക് .

ബാബു കണ്ണിപ്പൊയിലിന്റെ മൃതദേഹം പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ കൈ ഉയര്‍ത്തി റീത്ത് വാങ്ങുന്ന തലശേരി എംഎല്‍എ, എഎന്‍ ഷംസീറിന്റെ ചിത്രമാണ് മരണവീട്ടിലെ സെല്‍ഫി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. റീത്ത് ക്രോപ് ചെയ്ത കളഞ്ഞാണ് സംഘപരിവാറിന്റെ ഫോട്ടോ ഷോപ്പ് പരിപാടി. ഇതേ ഫോട്ടോ കോണ്‍ഗ്രസ് , ലീഗ് അനുകൂലികളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. നുണ പ്രചരണം വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ന്യൂസ് 18 വാര്‍ത്തയില്‍ വ്യക്തമായി കാണാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണിപ്പൊയില്‍ ബാബുവിന്റെ പഴയ വീഡിയോ ഉപയോഗിച്ച് സംഘപരിവാറിന്റെ വ്യാജ പ്രചാരണവും നടക്കുന്നുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബൈപ്പാസ് വിഷയത്തില്‍ സംസാരിച്ചതിനാലാണ് ബാബു കൊല്ലപ്പെട്ടതെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചാരണം നടക്കുന്നത്. എന്നാല്‍ അഞ്ച് മാസം മുമ്പ് പുതുച്ചേരി മുഖ്യമന്ത്രിക്കെതിരെ ബാബു പറഞ്ഞതിന്റെ വീഡിയോ ആണ് പിണറായി വിജയനെതിരെ സംസാരിച്ചു എന്ന വ്യാജേന പ്രചരിപ്പിക്കുന്നത്.

കൂടാതെ ബൈപ്പാസ് വിഷയത്തില്‍ രാഷട്രീയ ഭേദമന്യേ ഇടപെടലുകള്‍ നടത്തി പ്രശ്‌നം പരിഹരിച്ച ബാബുവിനെ ആദരിക്കുന്ന ചടങ്ങിനിടെയുള്ള ഫോട്ടോ ഉപയോഗിച്ച്, ബിജെപിയുമായി വേദി പങ്കിട്ട ബാബുവിനെ സിപിഐ എം കൊന്നു എന്ന തരത്തിലും സംഘപരിവാര്‍ പേജുകളില്‍ വ്യാജപ്രചാരണമുണ്ട്. ബിജെപി നേതാവ് കൃഷ്ണദാസാണ് ബാബുവിന് ഉപഹാരം നല്‍കിയിരുന്നത്

Top