എന്‍എസ്എസിന്റെ നാമജപഘോഷയാത്രക്കെതിരെ കേസ്; വൈസ് പ്രസിഡന്റ് ഒന്നാം പ്രതി; കേസ് ആയിരത്തിലധികം പേർക്കെതിരെ; പോലീസ് നിര്‍ദ്ദേശം ലംഘിച്ചെന്ന് എഫ്‌ഐആര്‍

തിരുവനന്തപുരം: സ്പീക്കള്‍ എ എന്‍ ഷംസീറിന്റെ ഗണപതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് പാളയം മുതല്‍ പഴവങ്ങാടിവരെ എന്‍എസ്എസ് നടത്തിയ നാമജപ ഘോഷയാത്രക്കെതിരെ കേസ്. കന്‍േറാണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. ഫോര്‍ട്ട് പൊലീസും കേസെടുത്തിട്ടുണ്ട്. ഘോഷയാത്രയില്‍ പങ്കെടുത്ത ആയിരത്തോളം പേര്‍ക്കെതിരെയാണ് കേസ്. പൊലീസ് നിര്‍ദ്ദേശം ലംഘിച്ചാണ് ഘോഷയാത്ര നടത്തിയിരിക്കുന്നതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഗതാഗത തടസം സൃഷ്ടിച്ചു, അനുമതിയില്ലാതെ ഘോഷയാത്ര നടത്തി, തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്ന കുറ്റം.

ഇതിനിടെ കേസെടുത്തതില്‍ പ്രതികരിച്ച് എന്‍എ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ രംഗത്തെത്തി. ജാഥ നടത്തുമെന്ന് അറിയിച്ചുകൊണ്ട് കന്റോണ്‍മെന്റ് സ്റ്റേഷന്‍, ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍, ഡിജിപി എന്നിവര്‍ക്ക് മെയില്‍ അയച്ചിരുന്നുവെന്ന് സംഗീത് പറഞ്ഞു. ജാഥ നടത്തേണ്ടെന്ന് ആരും പറഞ്ഞില്ല. ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നില്ല. സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് എത്ര പേര്‍ ഉണ്ടാകുമെന്ന് ചോദിച്ചിരുന്നു അതിനുള്ള മറുപടിയും നല്‍കിയിരുന്നുവെന്ന് സംഗീത് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top