ഒരു പീറക്കോടതി പോലും എടുക്കാത്ത കേസാണ് ഇത്…!! ഗോഡ്സെയെ ദൈവമായി കരുതുന്നവരാണ് പല എംപിമാരും: പ്രതികരണവുമായി അടൂർ ഗോപാലകൃഷ്ണൻ

രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളിലും വളർന്നുവരുന്ന അസഹിഷ്ണുതയിലും ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിനെ തുടർന്ന് 50 ഓളം സിനിമാ-സാംസ്കാരിക പ്രവർത്തകർക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതികരണവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ധിക്കാരപരമായി അല്ല, വളരെ വിനീതമായി എഴുതിയതാണ് കത്തെന്ന് അദ്ദേഹം വ്യക്തമാക്കി.

സർക്കാരിനെതിരെയോ ഭരണകൂടത്തിനെതിരെയോ ഒരു വ്യക്തിക്ക് എതിരെയോ അയച്ച ഒരു പ്രസ്താവനയല്ല കത്തിൽ പറഞ്ഞിരിക്കുന്നതെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. രാജ്യത്ത് ഒരു അനീതി നടക്കുന്നുവെന്ന കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടിയാണ് ആ കത്ത് എഴുതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അടൂർ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു പീറക്കോടതി പോലും എടുക്കാത്ത കേസാണ് തങ്ങൾക്കെതിരെ എടുത്തിരിക്കുന്നതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ . എന്തെങ്കിലും ഒരു കോമണ്‍ സെന്‍സുള്ള കോടതി ഇങ്ങനെയൊരു കേസ് അഡ്മിറ്റ് ചെയ്യുമോ? തുടര്‍ന്ന് എന്താണ് ഉണ്ടാകുന്നതെന്നല്ല. കേസ് അഡ്മിറ്റ് ചെയ്തത് തന്നെ വളരെ ജനാധിപത്യവിരുദ്ധമായിട്ടുള്ള, നീതിന്യായ വ്യവസ്ഥയില്‍ തന്നെ സംശയമുണ്ടാക്കുന്ന നടപടിയാണ് – അടൂര്‍ പറഞ്ഞു.

ധിക്കാരപരമായല്ല , വിനീതമായാണ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. കോടതി ഇതെങ്ങനെ എടുത്തു എന്നാണ് ആലോചിക്കുന്നത്. എന്തു കേസാണത്. കോടതി ഇതെങ്ങനെ പരിഗണിച്ചുവെന്നാണ് അറിയേണ്ടത്, അടൂർ പറഞ്ഞു. ഗാന്ധിയെ വെടിവച്ച ഗോഡ്സെയെ ദൈവമായി കരുതുന്നവരാണ് നമ്മുടെ എംപിമാരെന്നും അടൂർ പറഞ്ഞു.  ബീഹാറിലെ മുസഫര്‍പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.

Top