കണ്ണൂര്‍:ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ കൂടാതെ വൈസ് പ്രസിഡന്റിനും സഞ്ചരിക്കാന്‍ കാര്‍ വകുപ്പ് നല്‍കാറുണ്ട്.പ്രസിഡന്റ് സ്ഥലത്തില്ലാത്തപ്പോള്‍ ചിലപ്പോള്‍ വൈസ് പ്രസിഡന്റോ മറ്റു സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരോ ഉദ്യോഗസ്ഥരോ ഈ വാഹനം ഉപയോഗിക്കുന്നതും പതിവാണ്.എന്നാല്‍ പ്രസിഡന്റിന്റെ കാര്‍ തന്നെ തനിക്ക് വേണമെന്ന് വൈസ് പ്രസിഡന്റ് വാശി പിടിച്ചെന്നാണ് വാര്‍ത്ത.കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പി പി ദിവ്യക്കെതിരെയാണ് യാതൊരുതെളിവുമില്ലാതെ ഇത്തരത്തില്‍ ഒരു വാര്‍ത്ത മറുനാടന്‍ മലയാളി പ്രസിദ്ദീകരിച്ചത്.പ്രസിഡന്റ് കാരായി രാജന്‍ കണ്ണൂരില്ലാത്തതിനാല്‍ തനിക്ക് അദ്ദേഹത്തിന്റെ വാഹനം തന്നെ വേനമെന്ന് ദിവ്യ വാശി പിടിച്ചെന്നാണ് കണ്ടെത്തല്‍.ഇതനുവധിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥരോട് യുവജന വനിത നേതാവ് തട്ടിക്കയറിയതായും മറുനാടന്‍ ആരോപിക്കുന്നുണ്ട്.എന്നാല്‍ ഇതിനൊന്നും വേണ്ട തെളിവുകള്‍ ഹാജരാക്കുന്നതില്‍ പത്രം പരാജയപ്പെട്ടതോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓണ്‍ലൈന്‍ മാധ്യമ മുതലാളിയുടെ ഫേയ്‌സ് ബുക്ക് പേജിലും വാര്‍ത്തക്കടിയിലും പൊങ്കാലയിട്ടത്.സൈബര്‍ ലോകത്ത് നിന്ന് കടുത്ത വിമര്‍ശനമാണ് പത്രത്തിന് നേരിടേണ്ടി വരുന്നത്.ഒരു വനിത നേതാവിനെതിരെ വാര്‍ത്തയെഴുമ്പോള്‍ കുറെകൂടി ജാഗ്രത പാലിക്കണമെന്നായിരുന്നു പലരുടെയും അഭിപ്രായം.
മറുനാടന്‍ മുതലാളിക്കെതിരായി ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട് ആദ്യം രംഗത്തെത്തിയത് സിപിഎം സൈബര്‍ വിഭാഗത്തിന് നേതൃത്വം നല്‍കുന്ന ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജ് തന്നെയാണ്.
”ഷാജന്‍ സ്‌കറിയയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു എടുത്തില്ല” എന്നാണ് മനോജിന്റെ പോസ്റ്റ് തുടങ്ങുന്നത്.”ഏതോ ചില അല്‍പപ്രമാണികള്‍ വിളമ്പുന്നത് അതേപോലെ ഏറ്റുവാങ്ങി റീട്ടെയില്‍ ശരിയാണോ എന്ന് ആലോചിച്ച് തീരുമാനിക്കണം ”
എന്ന് മനോജ് പറഞ്ഞതിന് താഴെ താന്‍ അറിഞ്ഞല്ല വാര്‍ത്ത വന്നതെന്ന് മറുനാടന്‍ എംഡി പരോക്ഷമായി സമ്മതിക്കുന്നുമുണ്ട്.എന്തായാലും ഇങ്ങനൊരു സംഭവം നടന്നിട്ടില്ല എന്ന് തന്നെയാണ് സിപിഎം നേതാക്കള്‍ പ്രതികരിക്കുന്നത്.ദിവ്യക്ക് പോകാന്‍ കാറുള്ളപ്പോള്‍ കാരായിയുടെ കാര്‍ തന്നെ വേണമെന്ന് അവര്‍ ആവശ്യപ്പെടില്ലെന്നും ദിവ്യയുടെ മുന്‍കാല പാരമ്പര്യം ഓര്‍മ്മപ്പെടുത്തി കണ്ണൂരിലെ പാര്‍ട്ടി വാദിക്കുന്നു.മറുനാടന്‍ മലയാളിക്കെതിരെ നിയമ നടപടി പോലും അവര്‍ അലോചിക്കുന്നതായും പറയപ്പെടുന്നു.
അതേസമയം ഇത്തരത്തിലുള്ള നട്ടാല്‍ കുരുക്കാത്ത നുണകള്‍ക്കെതിരെ താന്‍ പ്രതികരിക്കാനില്ലെന്നാണ് പി പി ദിവ്യയുടെ നിലപാട്.പണ്ട് എം സ്വരാജിനോട് മറുനാടന്‍ മുതലാളി മാപ്പ് പറഞ്ഞ കാര്യം ഓര്‍മ്മിപ്പിക്കാന്‍ താന്‍ ഈ അവസരം ഉപയോഗിക്കുന്നതായി ദിവ്യ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പരമാവധി ശ്രമിക്കുകയാണ് തങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.