ഷാജൻ സ്‌കറിയക്കായി ബംഗളൂരിലും പൂനയിലും തെരച്ചിൽ!!..ഷാജൻ സ്‌കറിയ്‌ക്ക്‌ പിന്തുണയുമായി ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഉടമയും കേന്ദ്രമന്ത്രിയുമായ രാജീവ്‌ ചന്ദ്രശേഖർ രംഗത്ത്‌

കൊച്ചി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്കായി പൊലീസ്‌ അന്വേഷണം ഊർജിതമാക്കി. ഷാജൻ ബംഗളൂരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തി അന്വേഷണം ആരംഭിച്ചു. മറ്റൊരു സംഘം പുണെയിലും തിരച്ചിൽ നടത്തുന്നുണ്ട്‌.

മറുനാടൻ മലയാളിയുടെ ഓഫീസുകളിൽനിന്ന്‌ പിടിച്ചെടുത്ത കംപ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ,   മൊബൈൽഫോണുകൾ എന്നിവയുടെ ശാസ്‌ത്രീയ പരിശോധന പുരോഗമിക്കുകയാണ്‌. ഷാജനെ ഉടൻ പിടികൂടുമെന്നാണ്‌ സൂചന. പി വി ശ്രീനിജിൻ എംഎൽഎ നൽകിയ പരാതിയിലാണ്‌ അന്വേഷണം. വ്യാജവാർത്ത നൽകൽ, പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവപ്രകാരമാണ്‌ കേസ്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാജവാർത്താ കേസിൽ ഹൈക്കോടതി മുൻകൂർജാമ്യം നിഷേധിച്ചതിനെ തുടർന്ന്‌ പിടിക്കിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ഷാജൻ സ്‌കറിയ്‌ക്ക്‌ പിന്തുണയുമായി ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഉടമയും ബിജെപി നേതാവുമായ രാജീവ്‌ ചന്ദ്രശേഖർ എംപി രംഗത്ത്‌. കേരളത്തിൽ പിണറായി വിജയൻ സർക്കാർ മാധ്യമങ്ങളെ നിശബ്‌ദമാക്കാൻ ശ്രമിക്കുകയാണെന്നും ഷാജൻ സ്‌കറിയയുടെയും ജീവനക്കാരുടെയും ഓഫീസിലും വസതികളിലും റെയ്‌ഡ്‌ നടത്തിയത്‌ ഇതിന്‌ ഉദാഹരണമാണെന്നും അവകാശപ്പെടുകയാണ്‌ രാജീവ്‌ ചന്ദ്രശേഖർ.

ബിജെപി ആഭിമുഖ്യമുള്ള വാർത്താഏജൻസിയായ എഎൻഐയോടാണ്‌ കേരളത്തിലെ ‘മാധ്യമവേട്ട’യെ കുറിച്ച്‌ മന്ത്രി വാചാലനായത്‌. ഷാജൻ സ്‌കറിയയുടെ ഓഫീസിൽ റെയ്‌ഡു നടക്കുകയും കേസിൽ നിന്ന്‌ ഒഴിവാക്കണമെന്ന ഏഷ്യാനെറ്റ്‌ ലേഖികയുടെ ആവശ്യം ഹൈക്കോടതി നിരാകരിക്കുകയും ചെയ്‌തതിന്‌ പിന്നാലെയാണ്‌ മറുനാടൻ മലയാളി ഉടമയ്‌ക്ക്‌ പിന്തുണയുമായി കേന്ദ്രമന്ത്രി രംഗത്തുവന്നത്‌.

വിവിധ കോൺഗ്രസ്‌ ഭരണ സംസ്ഥാനങ്ങൾ മാധ്യമങ്ങളെ നിശബ്‌ദമാക്കാൻ സ്വീകരിക്കുന്ന നടപടികളെ വിമർശിക്കുന്നതിനൊപ്പം കേരളത്തിൽ പിണറായി സർക്കാർ ചെയ്യുന്നത്‌ കൂടി ജനം കാണണമെന്ന്‌ രാജീവ്‌ ചന്ദ്രശേഖർ എഎൻഐയോട്‌ പറഞ്ഞു. സിപിഐഎം സർക്കാർ അഴിമതിയിൽ കുളിച്ചുനിൽക്കുകയാണ്‌. സ്വർണക്കടത്ത്‌ മുതൽ റോഡ്‌ ക്യാമറകൾ വാങ്ങുന്നതിലെ ക്രമക്കേട്‌ വരെ നീളുന്നതാണ്‌ ആരോപണങ്ങൾ. മുഖ്യമന്ത്രിയുടെ ഓഫീസും സ്‌റ്റാഫും കുടുംബാംഗങ്ങളുമെല്ലാം ആരോപണവിധേയരാണ്‌. ഇതെല്ലാം തുടർച്ചയായി റിപ്പോർട്ട്‌ ചെയ്യുന്നതിന്റെ പേരിൽ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി നിശബ്‌ദമാക്കാനാണ്‌ ശ്രമം.

ഇതിന്റെ ഭാഗമായി ചില ചാനലുകൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ കേസെടുത്തു. ഒരു വനിതാ മാധ്യമപ്രവർത്തകയും അക്കൂട്ടത്തിലുണ്ട്‌. ഒരു യൂട്യൂബ്‌ ചാനലിനെ നിശബ്‌ദമാക്കാൻ അവിടുത്തെ ജീവനക്കാരുടെ വീട്ടിലും ഓഫീസിലും റെയ്‌ഡു നടത്തിയ സംഭവം ഇതിന്‌ ഉദാഹരണമാണ്‌. ഈ മാധ്യമസ്ഥാപനം നൽകിയ അപ്പീൽ കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ്‌ പിണറായി സർക്കാരിന്റെ നടപടി–- രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

Top