വീട്ടിലിരുന്ന് ഓറിയോ ബിസ്‌കറ്റ് ഉണ്ടാക്കാമെന്ന് പറഞ്ഞ് യൂട്യൂബിലൂടെ വീഡിയോ പോസ്റ്റ് ചെയ്ത് പ്രസിദ്ധമായി. ഇപ്പോള്‍ യുവാവ് അഴിക്കുള്ളിലുമായി. വീട്ടില്‍ നിന്നുണ്ടാക്കുന്ന ഓറിയോ ബിസ്‌കറ്റെന്ന് പറഞ്ഞ് ഇയാള്‍ സ്ട്രീറ്റില്‍ വില്‍പ്പനയും നടത്തിയിരുന്നു.എന്നാല്‍, ഇയാള്‍ ഓറിയോയില്‍ ക്രീമിനു പകരം ഉപയോഗിച്ചത് ടൂത്ത്‌പേസ്റ്റാണ്. ബാഴ്‌സലോണയിലാണ് സംഭവം നടന്നത്. 20 വയസു മാത്രം പ്രായമുള്ള കങ്കുവാ റെന്‍ ആണ് സംഭവത്തിനു പിന്നില്‍. സംഭവത്തിന്റെ വീഡിയോയാണ് ഈ ചെറുപ്പക്കാരനെ കുടുക്കിയത്. ഇയാള്‍ തന്നെയാണ് ഉണ്ടാക്കുന്നതിന്റെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്.സംഭവത്തില്‍ ഇയാളെ രണ്ട് വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചു. ഇയാളൊരു യൂട്യൂബ് താരം കൂടിയാണ്. 1.2 മില്ലണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഇയാള്‍ക്കുണ്ട്. ഇങ്ങനെ ഉണ്ടാക്കിയ കുക്കീസ് ഇയാള്‍ 52 വയസ്സുള്ള വയസ്‌കന് നല്‍കുകയുണ്ടായി.ഈ ബിസ്‌കറ്റ് കഴിച്ച മധ്യവയസ്‌കന് ഛര്‍ദ്ദി അനുഭവപ്പെട്ടു. തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്. സംഭവത്തിന്റെ വീഡിയോ ഉടന്‍ തന്നെ കങ്കുവാ റെന്‍ ഡിലീറ്റ് ചെയ്തു. ഇത്തരം യൂട്യൂബ് സംഭവങ്ങള്‍ ഇതാദ്യമല്ല.
ടൂത്ത്‌പേസ്റ്റ് നിറച്ച ഓറിയോ ബിസ്‌കറ്റ് വിറ്റു; ഒടുവില്‍ യുവാവിന് ലഭിച്ചത് തടവ് ശിക്ഷ
Tags: biscuits