വ്യാജ പീഡനപരാതി; യുവതിയുടെ കള്ളം കോടതിയില്‍ പൊളിഞ്ഞതിങ്ങനെ

അഞ്ച് വര്‍ഷം മുമ്പ് ശ്രീകാര്യം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍ ഉണ്ടായത്. വ്യാജ പീഡനക്കുറ്റം ആരോപിച്ച് യുവാവിനെ പോലീസ് കേസില്‍ കുടുക്കിയ പരാതിക്കാരിക്കെതിരെ നടപടിയെടുക്കുന്നതിനും പീഡനക്കേസ് റദ്ദാക്കുന്നതിനും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

2013-ലായിരുന്നു വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും തുടര്‍ന്ന് ഉപേക്ഷിച്ചുവെന്നുമുള്ള പരാതിയുമായി യുവതി രംഗത്തെത്തിയത്. നാല് വര്‍ഷത്തിന് ശേഷം നിയമനടപടികള്‍ അവസാനിപ്പിക്കാനായി യുവാവ് ഹൈക്കോടതിയെ സമീപിച്ചു. കേസ് ഒത്തുതീര്‍ക്കുന്നതിനായി ഇരുവരും തമ്മില്‍ 2016ല്‍ ഉണ്ടാക്കിയ കരാറും കോടതിയില്‍ ഹാജരാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കരാര്‍ പരിഗണിക്കാന്‍ തയ്യാറാകാതെ കേസിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതിയുടെ കള്ളം പൊളിഞ്ഞത്.യുവതിയും യുവാവുമായി ശാരീരികബന്ധമുണ്ടായത് പരസ്പര സമ്മതപ്രകാരമായിരുന്നുവെന്ന് കോടതി കണ്ടെത്തി. മാത്രമല്ല ഇവര്‍ കണ്ട് മുട്ടുന്നതിന് മുമ്പേ യുവതിക്ക് മറ്റ് ചില വിവാഹ ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും അവയില്‍ ഒന്നില്‍ നിന്നും നിയമപ്രകാരം മോചനം നേടിയിട്ടില്ലെന്നും കണ്ടെത്തി.

അങ്ങനെയിരിക്കെ യുവാവിനെ നിയമപ്രകാരം വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് പരാതിക്കാരിക്ക് ബോധ്യമുണ്ടായിരുന്നു. അതിനാല്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും തന്റെ അമ്മയുടെ നിര്‍ദേശപ്രകാരമാണ് പരാതി നല്‍കിയതെന്നും യുവതി നേരത്തെ നിലപാട് അറിയിച്ചിരുന്നു. ഇങ്ങനെ പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം കളവാണെന്ന നിഗമനത്തില്‍ കോടതിയെത്തുകയായിരുന്നു.

പീഡനം സംബന്ധിച്ച പരാതികളില്‍ ഇരയുടെ മൊഴിക്ക് കോടതികള്‍ നല്‍കുന്ന പ്രാധാന്യം വലുതാണ്. ഈ ആനുകൂല്യം ദുരുപയോഗം ചെയ്യുന്നതിനെ ഗൗരവമായി കാണണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ച് പരാതിക്കാരിക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ കോടതി തിരുവനന്തപുരം റേഞ്ച് ഐജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top