ഭൂകമ്പത്തിന് പിന്നാലെ വ്യാജ പ്രചാരണം; നാലുപേര്‍ അറസ്റ്റില്‍

ഇസ്താംബുള്‍: ഭൂകമ്പത്തിനുപിന്നാലെ പ്രകോപരപരമായ സന്ദേശങ്ങളിലൂടെ ആശങ്കവിതയ്ക്കാന്‍ ശ്രമിച്ചതിനു തുര്‍ക്കിയില്‍ നാലുപേര്‍ അറസ്റ്റില്‍. സാമൂഹിക മാധ്യമങ്ങളിലൂടെ വാസ്തവവിരുദ്ധ പ്രചാരണം നടത്തിയെന്നുകാട്ടിയാണ് അറസ്റ്റ്.

ജനങ്ങളെ ഭയചകിതരാക്കുംവിധത്തിലുള്ള സന്ദേശങ്ങളാണ് ഇവര്‍ പ്രചരിപ്പിച്ചതെന്നും പോലീസ് പറയുന്നു. തുടര്‍ന്നും സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കുമെന്നും സമാനമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭൂകമ്പം ഏറെ നാശംവിതച്ച പ്രദേശങ്ങളില്‍, പ്രത്യേകിച്ച് ഹാതെ പ്രവിശ്യയില്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്നുകാട്ടി സാമൂഹികമാധ്യമങ്ങളില്‍ ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കി പ്രചാരണം ശക്തമായിരുന്നു.

 

Top