മിലാന്‍: കാമദേവനായി അറിയപ്പെട്ടിരുന്ന വ്യക്തി ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതം വന്ന് മരണപ്പെട്ടു. ഇറ്റലിയിലെ ഏറ്റവും പ്രശസ്തനായ പ്ലേ ബോയാണ് മരണപ്പെട്ട മൗറിസിയൊ സന്‍ഫാന്റി.
ഇറ്റാലിയന്‍ കാമദേവന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ഇയാള്‍. 23 വയസുള്ള വിദേശ യുവതിയോടൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെയാണ് മൗറിസിയൊയെ മരണം കവര്‍ന്നെടുത്തത്.
റിമിനിയിലെ പ്രഡെല എസ്റ്റേറ്റില്‍ വെച്ചായിരുന്നു സംഭവം. തന്റെ 17 വയസില്‍ റിമിനിയിലെ നൈറ്റ് ക്ലബ്ബ് പ്രൊമോട്ടറായി ജോലിയില്‍ പ്രവേശിച്ച മൗറിസിയോ തെരുവില്‍ വെച്ച് പരിചയപ്പെടുന്ന സ്ത്രീകളുമായി അടുപ്പത്തിലായ ശേഷമാണ് ഇവരെ ക്ലബ്ബിലേക്ക് ക്ഷണിക്കുക. തുടര്‍ന്ന് ഇവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്.
അതേസമയം, ഇങ്ങനെ മരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്നാണ് ഇറ്റാലിയന്‍ മാദ്ധ്യമങ്ങളെ ഉദ്ധരിച്ച് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 6000 സ്ത്രീകളുമായി മൗറിസിസോയ്ക്ക് ബന്ധമുണ്ടായിരുന്നെന്നാണ് പറയുന്നത്.