മൈസൂരുവിലേക്ക് മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; മലപ്പുറം സ്വദേശികളായ പിതാവും മകനും മരിച്ചു

മൈസൂരു: മൈസുരു നഞ്ചന്‍ഗുഡില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് അച്ഛനും മകനും മരിച്ചു. വണ്ടൂര്‍ വാണിയമ്പലം സ്വദേശികളായ പള്ളിയാളി മമ്മുണ്ണിയുടെ മകന്‍ അബ്ദുള്‍ നാസര്‍ (46), നാസറിന്റെ മകന്‍ നഹാസ് (14) എന്നിവരാണ് മരിച്ചത്. നാസറിന്റെ മൂത്ത മകന്‍ നവാഫിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെ നഞ്ചന്‍ഗോഡ്-ഗുണ്ടല്‍പേട്ട് റോഡിലെ ഹൊസഹള്ളി ഗേറ്റിന് സമീപത്തായിരുന്നു അപകടം.

ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ നഞ്ചന്‍ഗുഡ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top